Tuesday, August 20, 2019 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

കൈയേറിയ വനഭൂമി കൃഷിഭൂമിയാക്കാന്‍ നീക്കം : നിയമസഭാ പെറ്റീഷന്‍സ്‌ കമ്മിറ്റിക്കെതിരേ വനംവകുപ്പ്‌ ഹൈക്കോടതിയില്‍

കൊച്ചി : കൈയേറിയ വനഭൂമി കൃഷിഭൂമിയാക്കാന്‍ അനുവദിക്കണമെന്ന നിയമസഭ പെറ്റീഷന്‍സ്‌ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിനെതിരേ വനംവകുപ്പ്‌ ഹൈക്കോടതിയെ സമീപിച്ചു.
നേരത്തെ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും സ്‌റ്റേ ചെയ്‌തിരുന്നില്ല. ഇന്നലെ വീണ്ടും ഫയല്‍ ചെയ്‌ത ഹര്‍ജി ഇന്നു പരിഗണിക്കും.
മാനന്തവാടി റേഞ്ചിലാണു വ്യക്‌തികള്‍ അഞ്ചേക്കര്‍ കൈയേറിയത്‌. എന്നാല്‍, ഇതുസംബന്ധിച്ച്‌ വനംവകുപ്പ്‌ നല്‍കിയ പരാതിയില്‍ കൃഷിചെയ്ാന്‍ അയനുവദിച്ചു വനം ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ പെറ്റീഷന്‍സ്‌ കമ്മിറ്റി സ്‌ഥലംപരിശോധിച്ചു കൃഷിചെയ്യാന്‍ അനുവദിക്കണമെന്നു വനംവകുപ്പിനോട്‌ നിര്‍ദേശിച്ചുവെന്നാണ്‌ ആക്ഷേപം.
എന്നാല്‍, സര്‍ക്കാര്‍ അളന്നുതിരിച്ചുകൊടുക്കും വരെ ഭൂമി നിക്ഷിപ്‌ത വനമായിരിക്കുമെന്ന നിലപാടാണ്‌ വനംവകുപ്പ്‌ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ ഉത്തരവു നടപ്പാക്കാത്തതിന്റെ പേരില്‍ ഡി.എഫ്‌.ഒ: ആര്‍. കീര്‍ത്തിയെ സ്‌ഥലംമാറ്റാന്‍ പെറ്റീഷന്‍സ്‌ കമ്മിറ്റി ചെയര്‍പഴ്‌സണ്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. വനംവകുപ്പിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന്‌ അവരെ സ്‌ഥലംമാറ്റി. വാളയാര്‍ വനംവകുപ്പ്‌ ട്രെയനിങ്‌ സെന്ററിലേക്കാണു ഡി.എഫ്‌.ഒയെ മാറ്റിയത്‌.
അതിനിടെ, സ്‌ഥലം കൈവശപ്പെടുത്തിയവര്‍ കൃഷിയും തുടങ്ങി. അവര്‍ക്കെതിരേ വനംവകുപ്പ്‌ കേസുമെടുത്തു. തങ്ങള്‍ക്കെതിരേ കേസ്‌ എടുത്ത നടപടിക്കെതിരെ കൈയേറ്റകാര്‍ സബ്‌ജക്‌ട്‌ കമ്മിറ്റിക്കു നല്‍കിയ പരാതിയില്‍ ഇന്നു ഹിയറിങ്ങിനു വിളിപ്പിച്ചിട്ടുണ്ട്‌.
അതേസമയം, ഹൈക്കോടതി പരിഗണനയിലുള്ള വിഷയത്തില്‍ നിയമസഭ സബ്‌ജക്‌ട്‌ കമ്മിറ്റിക്ക്‌ ഇടപെട്ടു നടപടിയെടുക്കാനാവില്ലെന്നാണു വനംവകുപ്പിനു കിട്ടിയ നിയമോപദേശം. കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും സ്‌റ്റേ ഇല്ലാത്തതിനാല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്നാണു പെറ്റീഷന്‍സ്‌ കമ്മറ്റി നിലപാട്‌.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW