Saturday, August 24, 2019 Last Updated 46 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

സി.പി.ഐ. സമരം നടത്തേണ്ടിയിരുന്നത്‌ കോണ്‍ഗ്രസുമായി ചേര്‍ന്ന്‌: മന്ത്രി മണി

നെടുങ്കണ്ടം: രാജ്‌കുമാറിന്റെ മരണം സംബന്ധിച്ച സി.പി.ഐയുടെ നിലപാടിനെക്കുറിച്ച്‌ അറിയില്ലെന്നു മന്ത്രി എം.എം. മണി. കോണ്‍ഗ്രസുമായി ചേര്‍ന്നാണ്‌ സി.പി.ഐ. സമരം നടത്തേണ്ടിയിരുന്നതെന്നും കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ നടത്തിയ പരാമാര്‍ശത്തോടു പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
"ഏതു സര്‍ക്കാര്‍ ഭരിച്ചാലും കസ്‌റ്റഡി മരണമുണ്ട്‌. വിഷയങ്ങളിലെടുക്കുന്ന നിലപാടിനാണ്‌ പ്രാധാന്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്‌തമായ നിലപാടു സ്വീകരിച്ചു. എസ്‌.പിയെ സ്‌ഥലംമാറ്റി. കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. മര്‍ദനത്തില്‍ പങ്കാളികളായവരെ ശിക്ഷിക്കണമെന്നാണ്‌ എന്റെ നിലപാട്‌"-അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW