Wednesday, August 21, 2019 Last Updated 18 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

നെടുങ്കണ്ടം കസ്‌റ്റഡി മരണം വീഴ്‌ചയുണ്ടായിട്ടില്ലെന്ന്‌ ഇടുക്കി മജിസ്‌ട്രേറ്റിന്റെ വിശദീകരണം

കൊച്ചി : നെടുങ്കണ്ടം കസ്‌റ്റഡിമരണക്കേസില്‍ രാജ്‌കുമാറിനെ റിമാന്‍ഡ്‌ ചെയ്‌തതില്‍ തനിക്കു വീഴ്‌ചയുണ്ടായിട്ടില്ലെന്ന്‌ ഇടുക്കി മജിസ്‌ട്രേറ്റിന്റെ വിശദീകരണം.
മജിസ്‌ട്രേറ്റിന്‌ വീഴ്‌ചയുണ്ടായിട്ടില്ലെന്നു സൂചിപ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്‌ തൊടുപുഴ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌, ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറലിന്‌ സമര്‍പ്പിച്ചു. പോലീസിനെ കണ്ട്‌ ഓടിയപ്പോള്‍ വീണു പരുക്കുപറ്റിയതാണെന്നാണു രാജ്‌കുമാര്‍ തനിക്കു മൊഴി നല്‍കിയതെന്നു ഇടുക്കി മജിസ്‌ട്രേറ്റ്‌ രശ്‌മി രവീന്ദ്രന്‍ വിശദമാക്കി. പോലീസ്‌ തന്നെ മര്‍ദിച്ചിട്ടില്ലെന്നും പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പോലീസ്‌ ഹാജരാക്കിയിരുന്നു. പരാതിയില്ലെന്നു പറഞ്ഞതോടെയാണു രാജ്‌കുമാറിനെ റിമാന്‍ഡ്‌ ചെയ്യാന്‍ ഉത്തരവിട്ടതെന്നും മജ്‌സ്‌ട്രേറ്റ്‌ വിശദീകരണം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട്‌ തുടര്‍നടപടിക്കായി ഹൈക്കോടതി രജിസ്‌ട്രി, ചീഫ്‌ ജസ്‌റ്റിസിനു കൈമാറി.
അവശ നിലയിലായിരുന്ന പ്രതിയെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുന്നതിനു പകരം റിമാന്‍ഡ്‌ ചെയ്‌തത്‌ എന്തിനെന്നു അന്വേഷിക്കാനായിരുന്നു തൊടുപുഴ സി.ജെ.എമ്മിനോടു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്‌. മജിസ്‌ട്രേറ്റിന്റെ ഭാഗം കേട്ട്‌, റിപ്പോര്‍ട്ട്‌ നല്‍കാനായിരുന്നു നിര്‍ദേശം.
നെടുങ്കണ്ടം പോലീസ്‌ രാജ്‌കുമാറിനെ നെടുങ്കണ്ടം കോടതിയിലാണ്‌ ഹാജരാക്കേണ്ടിയിരുന്നത്‌. എന്നാല്‍, നെടുങ്കണ്ടം മജിസ്‌ട്രേറ്റ്‌ അവധിയായിരുന്നതിനാലാണ്‌ ഇടുക്കി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്‌. മര്‍ദനമേറ്റ്‌ അവശനിലയിലായ രാജ്‌കുമാറിനെ പോലീസ്‌ വാഹനത്തിനു സമീപമെത്തിയാണു മജിസ്‌ട്രേറ്റ്‌ കണ്ടത്‌.
എന്നിട്ടും ആശുപത്രിയിലേക്ക്‌ അയയ്‌ക്കുന്നതിനു പകരം ജയിലിലേക്ക്‌ അയച്ചതാണു ഹൈക്കോടതി ഇടപെടലിനു കാരണമായത്‌. രാജ്‌കുമാറിന്റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കസ്‌റ്റഡി മര്‍ദനത്തിന്റെ സൂചനകള്‍ കണ്ടെത്തിയിരുന്നു. ഇതു പരിശോധിച്ചാണു ഹൈക്കോടതി അന്വേഷണത്തിനു നിര്‍ദേശിച്ചത്‌.

ജെബി പോള്‍

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW