Thursday, August 22, 2019 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

കാരുണ്യ സൗജന്യചികിത്സ മാര്‍ച്ച്‌ 31 വരെ നീട്ടി

തിരുവനന്തപുരം/പാലക്കാട്‌: കാരുണ്യ പദ്ധതിക്കു കീഴില്‍ അര്‍ഹരായ രോഗികള്‍ക്കു സൗജന്യചികിത്സ അടുത്ത മാര്‍ച്ച്‌ 31 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവ്‌. കാരുണ്യ അംഗങ്ങളായ അര്‍ഹരായവര്‍ക്കു ചികിത്സാ ആനുകൂല്യം മുടങ്ങില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉറപ്പുനല്‍കി.
പുതിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കെ.എ.എസ്‌.പി.) അംഗങ്ങളായ എല്ലാവര്‍ക്കും കെ.എ.എസ്‌.പി. എമ്പാനല്‍ഡ്‌ ആശുപത്രികളില്‍നിന്നു ചികിത്സ ലഭിക്കും. ചികിത്സാ ധനസഹായത്തിന്‌ അര്‍ഹതയുള്ളവര്‍ക്കും എന്നാല്‍ ആര്‍.എസ്‌.ബി.വൈ./കെ.എ.എസ്‌.പി. കാര്‍ഡില്ലാത്തവര്‍ക്കും കെ.എ.എസ്‌.പി. എമ്പാനല്‍ഡ്‌ ആശുപത്രികളില്‍ കെ.എ.എസ്‌.പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കും.
കാരുണ്യ ചികിത്സാ സഹായപദ്ധതിയും നിലവിലെ എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതികളും സംയോജിപ്പിച്ച്‌ കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണ്‌ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെ.എ.എസ്‌.പി.) നടപ്പാക്കിയതെന്നു ശൈലജ പറഞ്ഞു.
ഒരു കുടുംബത്തിന്‌ പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഇതിലൂടെ ലഭിക്കും. കാരുണ്യയില്‍ ജീവിതകാലയളവിലാകെ രണ്ടുലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കുന്ന സ്‌ഥാനത്താണിത്‌.
ഫെയ്‌സ്‌ ബുക്‌ പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ചികിത്സാസഹായമെന്ന പേരില്‍ തട്ടിപ്പ്‌ നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം ഉണ്ടാവുമെന്നും മന്ത്രി പാലക്കാട്ടു പറഞ്ഞു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW