Saturday, August 24, 2019 Last Updated 36 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

ഒടുവില്‍ സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന്‌ നഗരസഭയുടെ അനുമതി

കണ്ണൂര്‍: ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന്‌ വിവാദങ്ങള്‍ക്കൊടുവില്‍ പ്രവര്‍ത്തനാനുമതി നല്‍കി ആന്തൂര്‍ നഗരസഭാ സെക്രട്ടറി. ഇന്നലെ പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തിയ ശേഷമാണ്‌ സെക്രട്ടറി പ്രവര്‍ത്താനുമതി നല്‍കിയത്‌.
ജലസംഭരണി സ്‌ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള പോരായ്‌മ പരിഹരിക്കാന്‍ 10 മാസത്തെ സാവകാശം തേടിയിട്ടുണ്ടെന്നും. ഇതിന്‍ന്മേല്‍ നഗരസഭാ ആറുമാസം നല്‍കിയതായും ഇതൊഴികെയുള്ള മറ്റു ചട്ടലംഘനങ്ങള്‍ പരിഹരിക്കപ്പെട്ടതായും നഗരസഭാ സെക്രട്ടറി അറിയിച്ചു. മുന്‍സിപ്പല്‍ എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ്‌ ബി.പി. ബിജുവും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ്‌ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉടമകള്‍ പ്രവര്‍ത്തനാനുമതിക്കായി പുതിയ അപേക്ഷ സെക്രട്ടറിക്ക്‌ സമര്‍പ്പിച്ചത്‌. പിന്നാലെ വൈകുന്നേരത്തോടെ പരിശോധനയും നടന്നു.
സാജന്റെ ഭാര്യാപിതാവ്‌ പി. പുരുഷോത്തമന്‍, മാനേജര്‍ പി. ശ്രീജിത്ത്‌, ആര്‍ക്കിറ്റെക്‌ട തുടങ്ങിയവരാണ്‌ അപേക്ഷസമര്‍പ്പിക്കാന്‍ ആന്തൂര്‍ നഗരസഭയിലെത്തിയിരുന്നത്‌. നഗരസഭ ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിച്ച ശേഷമുള്ള പുതിയ പ്ലാനാണ്‌ സാജന്റെ കുടുംബം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചത്‌. തുറസായ സ്‌ഥലത്ത്‌ നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക്‌ പൊളിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇളവ്‌ അനുവദിക്കണമെന്നുമാണ്‌ അപേക്ഷയില്‍ ആവശ്യപ്പെട്ടത്‌. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന്‌ ഉറപ്പാക്കിയ ശേഷം പ്രവര്‍ത്തനാനുമതി നല്‍കാനായിരുന്നു നഗരസഭയോട്‌ സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്‌.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW