Saturday, August 24, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

മലബാര്‍ റീജണല്‍ മില്‍ക്കില്‍ പിന്‍വാതില്‍ നിയമനം തകൃതി

തിരുവനന്തപുരം : മലബാര്‍ റീജണല്‍ മില്‍ക്ക്‌ പ്ര?ഡ്യൂസേഴ്‌സ്‌ യൂണിയന്‍ ലിമിറ്റഡില്‍ പിന്‍വാതില്‍ നിയമനം തകൃതി. ഒഴിവുവന്ന ജൂനിയര്‍ അസിസ്‌റ്റന്റ തസ്‌തികയിലേക്കു പരീക്ഷ നടത്തിയിട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സാധ്യതാപ്പട്ടികപോലുമായില്ല.
ജൂനിയര്‍ അസിസ്‌റ്റന്റ തസ്‌തികയിലേക്ക്‌ 2014-ലും 2016-ലും വിജ്‌ഞാപനം പുറപ്പെടുവിച്ചു. 23 ഒഴിവുകെളന്നായിരുന്നു അറിയിപ്പ്‌. 5966 അപേക്ഷകളാണു കിട്ടിയത്‌. അപേക്ഷകരില്‍നിന്നു പരീക്ഷാ ഫീസായി 500 രൂപ വീതം ഈടാക്കി.
2017-ഏപ്രില്‍ 22-ന്‌ പരീക്ഷ നടത്തിയിട്ടും ഇതുവരെ സാധ്യതാ പട്ടികയായില്ല. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോ മലബാര്‍ റീജണല്‍ മില്‍ക്ക്‌ പ്ര?ഡ്യൂസേഴ്‌സ്‌ യൂണിയന്‍ ലിമിറ്റഡിനു കൈമാറിയിട്ടും വര്‍ഷം രണ്ടായി.
കാസര്‍ഗോഡ്‌, കണ്ണൂര്‍, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ ഗ്രാമീണ ക്ഷീരോല്‍പ്പാദന സഹകരണസംഘങ്ങളുടെ കേന്ദ്ര സ്‌ഥാപനമാണ്‌ മലബാര്‍ റീജണല്‍ മില്‍ക്ക്‌ പ്ര?ഡ്യൂസേഴ്‌സ്‌ യൂണിയന്‍ ലിമിറ്റഡ്‌.
അപേക്ഷ ക്ഷണിച്ചപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഒഴിവുകള്‍ ഇരട്ടിയിലധികമായിട്ടും താല്‍ക്കാലിക നിയമനത്തിന്റെ മറവില്‍ ഇഷ്‌ടക്കാരെ തിരികിക്കയറ്റുകയാണ്‌. ക്ഷീരവികസന വകുപ്പ്‌ സെക്രട്ടറി, അധ്യക്ഷന്‍, മില്‍മ മാനേജിങ്‌ ഡയറക്‌ടര്‍, കണ്‍വീനര്‍ എന്നിവര്‍ അംഗങ്ങളായുള്ള റിക്രൂട്ട്‌മെന്റ്‌ കമ്മിറ്റി മുഖേനയാണ്‌ ജൂണിയര്‍ അസിസ്‌റ്റന്റ തസ്‌തികയിലേക്കു നിയമനം നടത്തേണ്ടത്‌.
നാളിതുവരെയായി ഈ കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. യൂണിയന്‍ ഭാരവാഹികളുടെ ഇംഗിതത്തിനു വഴങ്ങിയാണിത്‌.

ജി. അരുണ്‍

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW