Tuesday, August 20, 2019 Last Updated 18 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

ജയിലിലെ നിയമവിരുദ്ധ പ്രവര്‍ത്തനം: ഉദ്യോഗസ്‌ഥര്‍ക്ക്‌ പരിരക്ഷയില്ലെന്നു മുഖ്യമന്ത്രി

പാലക്കാട്‌: തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായി മാറേണ്ട ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മലമ്പുഴ മന്തക്കാട്‌ പാലക്കാട്‌ ജില്ലാ ജയിലിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്‌ഥര്‍ക്ക്‌ ഒരു പരിരക്ഷയും ലഭിക്കില്ല. കുറ്റവാളികളെ കുറ്റബോധത്തില്‍ തളച്ചിടാതെ അവരെ നല്ലവരാക്കുന്നതിനുള്ള മനഃശാസ്‌ത്രം ജയില്‍ ഉദ്യോഗസ്‌ഥര്‍ സ്വായത്തമാക്കണം.
കോടതികളെ ജയിലുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദ്യഘട്ട നടപടി അടുത്തമാസം ആരംഭിക്കും. 24 കോടി രൂപ ചെലവില്‍ സംസ്‌ഥാനത്തെ 54 ജയിലുകളെ കോടതികളുമായി ബന്ധിപ്പിക്കും.
സംസ്‌ഥാനത്തെ പ്രധാന ജയിലുകളില്‍ 2.29 കോടി രൂപ ചെലവില്‍ ടെട്രോ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്‌ സ്‌ഥാപിക്കുന്നതിനു കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്‌. പദ്ധതി നിലവില്‍ വരുന്നതോടെ കൂടുതല്‍ കാര്യക്ഷമമായി ജയില്‍ ഉദ്യോഗസ്‌ഥര്‍ക്കു വിവരവിനിമയം നടത്താനാകും. ഒക്‌ടോബറില്‍ പദ്ധതി പൂര്‍ത്തിയാകും.
ജയിലുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 4.60 കോടി രൂപ ചെലവില്‍ സി.സി.ടിവി ക്യാമറകളും മൊബൈല്‍ ജാമര്‍, ബോഡി സ്‌കാനര്‍, ലീനിയര്‍ എമിഷന്‍ ഡിറ്റക്‌ടര്‍ എന്നിവയും സ്‌ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW