Saturday, August 24, 2019 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

സിനഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണം: കര്‍ദിനാള്‍

കൊച്ചി: സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സിനഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. സിറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈത്ത്‌ റിട്ടേണീസ്‌ ഫോറത്തിന്റെ ഉദ്‌ഘാടനം കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നിര്‍വഹിക്കവേയാണ്‌ കര്‍ദിനാളിന്റെ നിര്‍ദേശം.
സഭാവിഷയങ്ങള്‍ പരിഹരിക്കാന്‍ സിനഡിനെയാണ്‌ വത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്‌. ക്ഷമിക്കാനും സ്‌നേഹിക്കാനും ഏവരും പരിശ്രമിക്കണം. മാധ്യമങ്ങള്‍ സഭാ വിഷയങ്ങളെ അവതരിപ്പിക്കുന്ന ശൈലി പരിശോധിക്കണം.
നമ്മോടു വിദ്വേഷം പുലര്‍ത്തുന്നുവെന്നു തോന്നുന്നവരോടു പോലും സ്‌നേഹത്തോടെയാണ്‌ നാം ഇടപെടേണ്ടത്‌. രമ്യപ്പെടാതിരിക്കുന്നത്‌ സുവിശേഷത്തിനു വിരുദ്ധമാണെന്നും മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. പ്രസിഡന്റ്‌് ജേക്കബ്‌ പൈനാടത്ത്‌ അധ്യക്ഷത വഹിച്ചു. സി.ബി.സി.ഐ. ലെയ്‌റ്റി കമ്മിഷന്‍ സെക്രട്ടറി വി.സി. സെബാസ്‌റ്റ്യന്‍, എസ്‌.എം.സി.എ. കുവൈത്ത്‌ ജനറല്‍ സെക്രട്ടറി ജോയി തുമ്പശേരി, ട്രഷറര്‍ ജോര്‍ജ്‌ ചാക്കോ, ജോയിന്റ്‌ സെക്രട്ടറി ലിയോ ജോസ്‌ സംസാരിച്ചു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW