Friday, August 23, 2019 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

വിവാദമൊഴിയാതെ മാന്ദാമംഗലം പള്ളി : സംസ്‌കാരച്ചടങ്ങ്‌ പോലീസ്‌ തടഞ്ഞു; ചര്‍ച്ചയ്‌ക്കൊടുവില്‍ അനുമതി നല്‍കി

ഒല്ലൂര്‍: മാന്ദാമംഗലത്തു മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ചു പോലീസുമായുണ്ടായ തര്‍ക്കം ചര്‍ച്ചയ്‌ക്കൊടുവില്‍ പരിഹരിച്ചു. മൃതദേഹം സെന്റ്‌ മേരീസ്‌ പള്ളിയോടു ചേര്‍ന്ന സ്‌ഥലത്തു സംസ്‌കരിച്ചു. വെട്ടുക്കാട്‌ ആശാദീപം റോഡില്‍ കിഴക്കേമലയില്‍ ചാക്കോ(69)യുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
യാക്കോബായ വിഭാഗത്തില്‍പ്പെട്ട ചാക്കോയുടെ സംസ്‌കാരം മാന്ദാമംഗലം സെന്റ്‌ മേരീസ്‌ പള്ളിയില്‍ നടത്തുന്നതിന്‌ അനുമതി വേണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. അതു പോലീസ്‌ നിഷേധിച്ചു. വിലാപയാത്ര വീട്ടില്‍നിന്ന്‌ പള്ളിപ്പരിസരത്തെത്തിയപ്പോള്‍ പോലീസ്‌ തടഞ്ഞു. അതോടെ, യാക്കോബായ വിഭാഗം വൈദികന്‍ സംസ്‌കാര ശുശ്രൂഷകള്‍ക്കു റോഡില്‍വച്ചു നേതൃത്വം നല്‍കി. പിന്നീട്‌ മൃതദേഹം അടക്കംചെയ്‌ത മഞ്ചം റോഡില്‍ കിടത്തി നൂറ്റമ്പതോളം വിശ്വാസികള്‍ പ്രാര്‍ഥനനടത്തി.
അതിനിടെ ആര്‍.ഡി.ഒ: പി.എ. വിഭൂഷണന്‍, എ.സി.പി: വി.കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ വൈദികരുമായി നടത്തിയ ചര്‍ച്ചയില്‍ തര്‍ക്കത്തിനു പരിഹാരമായി. സെന്റ്‌ മേരീസ്‌ പള്ളിയോടു ചേര്‍ന്ന്‌ യാക്കോബായ വിഭാഗം വാങ്ങിയ 25 സെന്റ്‌ സ്‌ഥലത്തിലെ ഒരു സെന്റിന്റെ അവകാശം ചാക്കോയുടെ മകനാണ്‌.
ഈ ഭൂമിയില്‍ സംസ്‌കരിക്കാനാണ്‌ രാത്രി എേട്ടാടെ ധാരണയായത്‌. തുടര്‍ന്ന്‌ അവിടെ സംസ്‌കാരം നടത്തി. ചാക്കോയുടെ ഭാര്യ: മറിയംകുട്ടി. മക്കള്‍: ഷിജു, ബിജു, റീന. മരുമക്കള്‍: ദീപ, നിമ്മി, ബോസ്‌.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW