Thursday, August 22, 2019 Last Updated 15 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

സര്‍ക്കാരിന്റെ സമവായശ്രമം കോടതിവിധി നടപ്പാക്കാതിരിക്കാനുള്ള തന്ത്രം: ഓര്‍ത്തഡോക്‌സ്‌ സഭ

കോട്ടയം: ഉപാധികള്‍ കൂടാതെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ഭരണഘടനാപരമായ ബാദ്ധ്യതയുള്ള സാഹചര്യത്തില്‍ സഭാ കേസിലെ വിധി നടപ്പാക്കുന്നത്‌ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണോ ചര്‍ച്ചകളും സമവായ ശ്രമങ്ങളുമെന്നു സംശയിക്കുന്നതായി ഓര്‍ത്തഡോക്‌സ്‌ സഭ.
കഴിഞ്ഞ 2-ാം തീയതി ഉണ്ടായ സുപ്രീം കോടതി വിധി , 2017 ജൂലൈ 3-ാം തീയതി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി നടപ്പാക്കിക്കൊണ്ടുമാത്രം പ്രശ്‌നപരിഹാരം ഉണ്ടാക്കേണ്ടതാണെന്ന്‌ ഉറപ്പിച്ചു പറയുന്നു. ഈ സാഹചര്യത്തില്‍ സമവായ ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ നിയമപരമായ തടസമുണ്ടെന്ന്‌ സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.
സെമിത്തേരിയില്‍ സഭാവിശ്വാസികളെ അടക്കം ചെയ്യുന്നതിന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ യാതൊരു തടസവും ഉന്നയിച്ചിട്ടില്ല. വികാരിയുടെ ചുമതലയില്‍ മാത്രമേ ശവസംസ്‌ക്കാരം നടത്തുവാന്‍ പാടുള്ളൂ എന്നു മാന്ദമംഗലം പള്ളിക്കേസില്‍ ഉള്‍പ്പെടെ ഹൈക്കോടതി പ്രത്യേകം ഉത്തരവായിട്ടുള്ളതാണ്‌. മൃതദേഹം മുന്‍നിര്‍ത്തി കോടതിവിധികള്‍ അട്ടിമറിക്കുവാനുള്ള ശ്രമങ്ങളെ ഓര്‍ത്തഡോക്‌സ്‌ സഭ നിയമപരമായി നേരിടുമെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW