Tuesday, August 20, 2019 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 05.25 PM

നല്ലതു മാത്രം പറഞ്ഞാല്‍ മതി; സിനിമകളെ വിമര്‍ശിക്കുന്ന നിരൂപകര്‍ക്ക് കൂച്ചുവിലങ്ങിട്ട് തമിഴ്‌നാട്ടിലെ നിര്‍മാതാക്കള്‍

uploads/news/2019/07/320574/cinema.jpg

ചെന്നൈ : സിനിമാ വിമര്‍ശകരായ നിരൂപകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സിനിമാ ചടങ്ങുകളില്‍ നിന്നും വിലക്കാനും ഒരുങ്ങി തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. സിനിമകളെയും അഭിനേതാക്കളെയും സംവിധായകരെയും വിമര്‍ശിക്കുന്നവരെ പിന്നീടുള്ള സിനിമാ സംബന്ധിയായ പരിപാടികളില്‍ നിന്ന് സമ്പൂര്‍ണമായി വിലക്കണമെന്നാണ് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും സൗത്ത് ഇന്ത്യന്‍ പി.ആര്‍.ഒ യൂണിയന്റെയും സംയുക്ത യോഗത്തിലെടുത്ത തീരുമാനം.

സിനിമയെയും നായികാനായകന്മാരെയും സംവിധായകനെയും ചില നിരൂപകര്‍ തരംതാഴ്ത്തി കാണിക്കുന്നുവെന്നും സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നത് വ്യാവസായികമായി നന്നായി ബാധിക്കുന്നുണ്ടെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍. സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന റിവ്യൂ നല്‍കുന്നവരുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നും തീരുമാനമായി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW