Tuesday, August 20, 2019 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 04.51 PM

സുരേഷ് ഗോപിക്ക് പങ്കുള്ള സ്വകാര്യ ട്രസ്റ്റിന്റെ ഗോശാലയിലെ പശുക്കള്‍ ദുരിതത്തില്‍

uploads/news/2019/07/320572/suresh-gopi.jpg

തിരുവനന്തപുരം : ബിജെപി എം.പിയും നടനുമായ സുരേഷ്‌ഗോപിയും നിര്‍മാതാവ് സുരേഷ് കുമാറും ഉള്‍പ്പെട്ട സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതത്തില്‍. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളാണ് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദുരിതത്തിലായിരിക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാന്‍ എന്ന പേരിലാണ് താത്കാലിക അനുമതിയോടെ ഗോശാല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഗോശാലയുടെ പ്രവര്‍ത്തനം വളരെ ശോചനീയമാണെമന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് ഇവിടം സന്ദര്‍ശിച്ചിരുന്നു. ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കള്‍ എല്ലുംതോലുമായ നിലയിലാണെന്നും പശുക്കള്‍ക്ക് ആവശ്യമായ പുല്ലോ വൈക്കോലോ ലഭിക്കാറില്ലെന്നും അന്വേഷണത്തില്‍ മനസിലായതായും മന്ത്രി പറഞ്ഞു.

പശുക്കളെല്ലാം അത്യാസന്ന നിലയിലാണെന്ന് പറയേണ്ടി വരും. ട്രസ്റ്റ് ആവശ്യമായ പണം നല്‍കുകയോ പശുക്കള്‍ക്ക് ആഹാരത്തിനുള്ള പുല്ലും വൈക്കോലും ഒന്നും എത്തിക്കാറുമില്ലെന്നാണ് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നത്. കീറിയ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ താത്ക്കാലിക ഷെഡ്ഡ് മാത്രമാണ് ഉള്ളത്. പശുക്കളെ പരിപാലിക്കുന്നതിനുള്ള നടപടികളൊന്നും ഇവിടെ നടക്കുന്നില്ല. എല്ലും തോലുമായ അവസ്ഥയിലാണ് നിലവില്‍ എല്ലാ പശുക്കളും. 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഇവിടെയുള്ളത്.

വിജയകൃഷ്ണനും സുരേഷ് ഗോപിയും സുരേഷ് കുമാറും ഉള്‍പ്പെടെ പ്രമുഖരായിട്ടുള്ള ഒരുപറ്റം സമ്പന്നന്‍മാരാണ് ഈ ട്രസ്റ്റിന്റെ ആളുകള്‍ എന്നാണ് മനസിലാകുന്നത്. പശുക്കളെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നുണ്ടെങ്കില്‍ കളക്ടറോട് പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ക്ഷേത്രത്തില്‍ ഏല്‍പ്പിക്കാനുമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW