Tuesday, August 20, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 05.05 PM

സൗദിയിൽ നിന്നും അവധിക്കായി നാട്ടിൽ പോയ പ്രവാസി യാത്രാ മദ്ധ്യേ മരിച്ചു

uploads/news/2019/07/320567/Gulf090719g.jpg

റിയാദ് : സൗദിയിൽ നിന്നും അവധിക്കായി നാട്ടിൽ പോയ പ്രവാസി യാത്ര മദ്ധ്യേ മരിച്ചു.കൊല്ലം മയ്യനാട് സ്വദേശി ഹംസ -അസുമ ബീവി ദമ്പതികളുടെ മകനായ നവാസ് ഹംസ (46) ആണ് മരിച്ചത് .

ഇന്നലെ രാത്രി (തിങ്കളാഴ്ച ) 10:30 നു കൊച്ചിയിൽ ഇറങ്ങിയ ഹംസ വിമാനത്തവാളത്തിൽ നിന്നും വീട്ടിലേക്കു പോകുന്ന വഴി തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയും ചെയ്തു.ആശുപത്രയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു .

ജിദ്ദയിൽ അൽ മബാനി കൺസ്ട്രക്ഷൻ കമ്പനിയിൽ കഴിഞ്ഞ 20 വർഷത്തോളം ആയി ജോലി ചെയ്ത് വരുക ആയിരുന്നു ഇദ്ദേഹം .ബുഷറ നവാസ് ആണ് ഭാര്യ,ആമിന നവാസ് ,ഫാനാസ് നവാസ് എന്നിവർ മക്കളാണ് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 09 Jul 2019 05.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW