Tuesday, August 20, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 04.48 PM

ഖത്തർ ആസ്റ്ററിൽ 'ന്യൂറോസയൻസ്' ശില്പശാലനടത്തി

uploads/news/2019/07/320565/Gulf090719f.jpg

ദോഹ:ആസ്റ്റര്‍ ഖത്തര്‍ ന്യുറോസയന്‍സിലെ നൂതനമേഖലകളെ കുറിച്ച് ഡോക്ടറര്‍മാര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. ഇന്ത്യയിലെ അറിയപ്പെടുന്ന ന്യൂറോസര്‍ജന്‍മാരില്‍ ഒരാളും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ന്യൂറോസര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ദിലീപ് പണിക്കര്‍ ശില്പശാലയ്ക്കു നേതൃത്വം നൽകി .

ന്യുതന സംവിധാനങ്ങളോടെ ന്യുറോളജി വിഭാഗംപ്രവർത്തനമാരംഭിക്കുന്നതിനു മുന്നോടിയായാണ് ശില്പശാല സംഘടിപ്പിച്ചത് .ഡോ :ദിലീപ് പണിക്കർ ഖത്തർ ആസ്റ്ററില്‍ ഉടന്‍ രോഗികളെ പരിശോധിക്കുന്നത് ആരംഭിക്കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഖത്തര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍(സി.ഇ.ഒ) ഡോ. സമീര്‍ മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഖത്തറിലെ ആരോഗ്യ രംഗം അത്ഭുതകരമായ വളര്‍ച്ച കൈവരിച്ചതായും ദോഹയിലെ ആസ്റ്റര്‍ ഹോസ്പിറ്റലിന് സ്വദേശികളുടെയും പ്രവാസികളുടെയും ഇടയില്‍ മികച്ച സ്വീകാര്യത ലഭിച്ചുവെന്നും ഡോ.സമീര്‍ മൂപ്പന്‍ പറഞ്ഞു. ആളുകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഡോ. ദിലീപ് പണിക്കറെ പോലെയുള്ള പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ഖത്തറില്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആദ്യമായാണ് ഖത്തറിലെത്തുന്നതെന്നും ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും എന്നാല്‍ പരിശോധന ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ന്യൂറോ സര്‍ജറി, ന്യൂറോഓങ്കോളജി, തലയോട്ടിയുമായി ബന്ധപ്പെട്ട സര്‍ജറികള്‍, ഫങ്ഷണല്‍ ന്യൂറോസര്‍ജറി, ന്യൂറോവാസ്‌കുലാര്‍ സര്‍ജറികള്‍ എന്നിവയില്‍ പ്രഗല്‍ഭനായ ഡോ.ദിലീപ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കപില്‍ ചിബ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഖത്തര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.നാസര്‍ മൂപ്പന്‍ എന്നിവരും പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Tuesday 09 Jul 2019 04.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW