Tuesday, August 20, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 04.12 PM

ദമ്മാം നവോദയ കേന്ദ്ര കമ്മറ്റി പുന:സംഘടിപ്പിച്ചു : പ്രദീപ് കൊട്ടിയം ജനറൽ സെക്രട്ടറി

ദമ്മാം : ജോലിയാവശ്യാര്‍ത്ഥം റിയാദിലേക്ക് സ്ഥലം മാറി പോയ എം. എം. നഈം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് നവോദയ കേന്ദ്ര കമ്മറ്റി പ്രദീപ്‌ കൊട്ടിയത്തെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

പ്രസിഡണ്ട്‌ ആയി പവനന്‍ മൂലക്കീലും ട്രഷറര്‍ ആയി കൃഷ്ണകുമാറും തുടരും . ജോ. സെക്രെട്ടറിയായി നിധീഷ് മൂത്തമ്പലത്തെയും വൈസ് പ്രസിഡന്റ്‌ ആയി ഷമീം നാനാത്തിനെയും തെ രഞ്ഞെടുത്തു. കേന്ദ്ര ഏക്‌സികൂട്ടീവിലേക്ക് ജയപ്രകാശ് (അല്‍ ഹസ), ജയകൃഷ്ണന്‍ (ദമ്മാം – ദെല്ല), അജയന്‍ (ജുബൈല്‍), ഉണ്ണി ഏങ്ങണ്ടിയൂര്‍ (ദമ്മാം) എന്നിവരെയും കേന്ദ്ര കമ്മറ്റിയിലേക്ക് ചന്ദ്ര ശേഖര്‍ (ഹസ – മുബാറസ്), സുഭാഷ് (ഖത്തീഫ്), വിപിന്‍ (റാക്ക), പ്രസന്നന്‍ (സിഹാത്ത്), സമദ് പി. എ. (അല്‍ കോബാര്‍) എന്നിവരെയും തെരെഞ്ഞെടുത്തു .

ആരോഗ്യമുള്ള പ്രവാസി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി നവോദയയുടെ നേതൃത്വത്തില്‍ യുണിറ്റ് – ക്ലസ്റ്റ്റുകള്‍ അടിസ്ഥാനത്തില്‍ ഹെല്‍ത്ത്‌ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ കേന്ദ്രകമ്മറ്റി തീരുമാനിച്ചു. പ്രവാസി സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഷുഗര്‍ എന്നിവയെയും അതുവഴി ഉണ്ടായേക്കാവുന്ന ഹൃദയാഘാതത്തെയും നിയന്ത്രിക്കുന്നതിനും, ആരോഗ്യമുള്ള പ്രവാസി സമൂഹത്തെ വാര്‍ത്തെടുക്കുന്നതും ആണ് ഹെല്‍ത്ത്‌ ക്ല്ബ് ലക്ഷ്യമിടുന്നത്.

Ads by Google
Tuesday 09 Jul 2019 04.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW