Wednesday, August 21, 2019 Last Updated 31 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 03.35 PM

മൊബൈലില്‍ പകര്‍ത്തിയ കിടപ്പറ രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

crime

ബറെയ്‌ലി: സ്വകാര്യ വീഡിയോ പരസ്യാക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. യു.പിയിലെ ബറെയ്‌ലി സ്വദേശിനിയാണ് പരാതിക്കാരി. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കിടപ്പറ രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുന്നുവെന്നാണ് യുവതിയുടെ പരാതി. കിടപ്പറ രംഗം നിരന്തരം മെബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനെ യുവതി എതിര്‍ത്തതോടെയാണ് ഭര്‍ത്താവ് ഭീഷണി തുടങ്ങിയത്.

ആദ്യം ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് ഇയാള്‍ സമ്മതിച്ചുവെങ്കിലും പിന്നീട് ഇവ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി തുടങ്ങി. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ഐ.പി.സി 377, 506 വകുപ്പുകള്‍ പ്രകാരവും ഐ.ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ട്രാക്ടര്‍ ജോലിക്കാരനാണ് ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 28നായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹ രാത്രി മുതല്‍ തന്നെ ഭര്‍ത്താവ് കിടപ്പറ രംഗങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട യുവതി വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഡിലീറ്റ് ചെയ്യാണെമന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. ഇതിന് ശേഷവും ഭര്‍ത്താവിന്റെ ഫോണില്‍ വീഡിയോ കണ്ടതോടെ യുവതി അത് സ്വയം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു.

ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് യുവതിയെ ശാരീരികമായും ലൈംഗികമായും ആക്രമിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. ഇതും മൊബൈലില്‍ ദൃശ്യമെടുത്തു. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളോട് പരാതിപ്പെട്ടുവെങ്കിലും അവരും ഇടപെടാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്.

Ads by Google
Tuesday 09 Jul 2019 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW