Tuesday, August 20, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 01.14 PM

ചെന്നൈയ്ക്ക് പുറപ്പെടാനൊരുങ്ങി ജല ട്രെയിനുകള്‍; ട്രിപ്പിന് റെയില്‍വേ ഈടാക്കുന്നത് 8.6 ലക്ഷം രൂപ; ഓരോ വാഗണിലും 55,000 ലിറ്റര്‍ വെള്ളം

uploads/news/2019/07/320528/train.jpg

ചെന്നൈ : ജലക്ഷാമം രൂക്ഷമായ ചെന്നൈയ്ക്ക് വെള്ളവുമായി ജല ട്രെയിനുകള്‍ പുറപ്പെടുന്നു. ഓരോ വാഗണിലും 55,000 ലിറ്റര്‍ വെള്ളമാണുള്ളത്. 2.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് 50 വാഗണുകളിലായി ഒരു ട്രിപ്പില്‍ എത്തിക്കുക. ഈ ട്രെയിന്‍ 204 കിലോ മീറ്റര്‍ താണ്ടി ചെന്നൈയിലെത്താന്‍ അഞ്ചു മുതല്‍ ഏഴു മണിക്കൂര്‍ വരെ എടുക്കും.

ജോലാല്‍പേട്ടയില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുത്ത്. ദിവസേന മൂന്ന് ട്രിപ്പ് വീതമാണ് ജലമെത്തിക്കുക. വില്ലിവാക്കത്തെ നോര്‍ത്ത് ജഗന്നാഥ് നഗറിലാണ് ജലം എത്തിക്കുക.

ഒരു ട്രിപ്പിന് 8.6 ലക്ഷം രൂപയാണ് റെയില്‍വേ ഇതിനായി ഈടാക്കുന്നത്. ഒരു ലിറ്റര്‍ വെള്ളമെത്തിക്കാന്‍ ഖജനാവില്‍ നിന്ന് ചെലവാകുന്നത് 34 പൈസയാണ്. ചെന്നൈയില്‍ എത്തുമ്പോള്‍ ആകെ എത്തിക്കുന്ന വെള്ളത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ തുളുമ്പിപ്പോകുമെന്നാണ് കണക്കാക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW