Thursday, August 22, 2019 Last Updated 18 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 01.35 PM

കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണം: ശരവണഭവന്‍ ഉടമ രാജഗോപാലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

 Saravana Bhavan owner, murder case, Supreme court

ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ രാജഗോപാലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. പോലീസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജഗോപാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ജസ്റ്റിസ് എന്‍.വി രാമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അപ്പീലില്‍ വാദം കേള്‍ക്കുന്നതിനു മുമ്പ് അസുഖമുള്ള കാര്യം സൂചിപ്പിച്ചിരുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി നിരസിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തേ ശരിവെച്ചിരുന്നു. ജാമ്യത്തിലുള്ള രാജഗോപാലിനോട് ജൂലൈ ഏഴിനകം കീഴടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിധിക്കെതിരെയാണ് കൂടുതല്‍ സമയം വേണമെന്ന ആവശ്യമായി വീണ്ടും രാജഗോപാല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2001 ലാണ് കേസിനാസ്പദമായ സംഭവം. ശരവണഭനിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാളുടെ ഭാര്യ ജീവ ജ്യോതിയെ സ്വന്തമാക്കാനായി രാജഗോപാല്‍ പ്രിന്‍സ് ശാന്തകുമാരനെ കൊന്നു കുഴിച്ചുമൂടിയെന്നാണ് കേസ്. എട്ട് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ജീവ ജ്യോതിയെ തന്റെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചു. എന്നാല്‍ ജീവ ജ്യോതിയും ശാന്തകുമാരനും ഇത് എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് ശാന്തകുമാരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. 2009 ലാണ് മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ആരോഗ്യനില കണക്കിലെടുത്ത് ജാമ്യം നല്‍കുകയായിരുന്നു.

Ads by Google
Tuesday 09 Jul 2019 01.35 PM
Ads by Google
Loading...
LATEST NEWS
TRENDING NOW