Friday, August 23, 2019 Last Updated 17 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 12.18 PM

ബാങ്ക് ലോക്കറില്‍ നിന്നും കാണാതായ സ്വര്‍ണം കണ്ടെടുത്തത് മാലിന്യകൂമ്പാരത്തില്‍ നിന്നും; സംഭവം ഇങ്ങനെ

Missing gold, bank locker

പൊതുമേഖള ബാങ്കിന്റെ ലോക്കറില്‍ നിന്നും കാണാതായ സ്വര്‍ണം കണ്ടെത്തിയത് മാലിന്യ കൂമ്പാരത്തില്‍ നിന്നും. കാസര്‍കോടാണ് സംഭവം. ബാങ്കിലെ ഇലക്ട്രോണിക് മാലിന്യാ കൂമ്പാരത്തില്‍ നിന്നാണ് സ്വര്‍ണമടങ്ങിയ പെട്ടി ലഭിച്ചത്. എന്നാല്‍ സ്വര്‍ണം എങ്ങനെ മാലിന്യ കൂമ്പാരത്തിനുള്ളിലെത്തി എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്നു ചൂണ്ടിക്കാട്ടി ആലംപാടി, ബാഫസി നഗറിലെ സൈനബയാണ് കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. ബാങ്ക് ലോക്കറില്‍ 100 പവന്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നെന്നുള്ള ഇടപാടുകരിയുടെ മൊഴിയല്ലാതെ സ്വര്‍ണം ബാങ്കില്‍ തന്നെയുണ്ടായിരുന്നു എ്ന്ന കാര്യം സ്ഥിതീകരിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ വന്നതോടെ പോലീസിനും അന്വേഷണം വഴിമുട്ടി.

എന്നാല്‍ ബാങ്കില്‍ ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശേധനയിലാണ് ഈ വേയ്സ്റ്റ് കൂമ്പാരത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ പെട്ടി കണ്ടെത്തുന്നത്. ലോക്കര്‍ കാബിന് സമീപത്തെ സിസിവി ക്യാമറ പ്രവര്‍ത്തിക്കാത്തതും സ്വര്‍ണം കണ്ടെത്തിയ സാഹചര്യവും ബാങ്ക്അധികൃതരുടെ ഗുരുതരമായ വീഴ്ചയാണെന്ന് പരാതിക്കാരിയും ബന്ധുക്കളും പറയുന്നു.

മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും സ്വര്‍ണം കിട്ടിയതിന് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ ബാങ്ക്അധികൃതര്‍ തയ്യാറായിട്ടില്ല. 140 പവന്‍ സ്വര്‍ണം രണ്ടു പെട്ടികളിലാത്തിയായിരുന്നു ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാരി ലോക്കറില്‍ നിന്നും സ്വര്‍ണം എടുത്ത ശേഷം മടക്കി വെയ്ക്കുന്നതിനിടയില്‍ ഒരു പെട്ടി എടുത്തുവെയ്ക്കാന്‍ മറന്നതാകും എന്ന സംശയമാണ് അധികൃതര്‍ പോലീസിനോട് പറയുന്നത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയാല്‍ സ്വര്‍ണം മടക്കിലഭിക്കാന്‍ കാലതാമസം നേരുടുന്ന സാഹചര്യക്കില്‍ സൈനബ പരാതി പിന്‍വലിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW