Tuesday, August 20, 2019 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 12.36 PM

പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ റഹ്മാന്‍ അന്തരിച്ചു

uploads/news/2019/07/320523/passes-away.jpg

പാനൂര്‍: വ്യവസായ പ്രമുഖനും പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാനുമായ കണ്ണൂര്‍ കടവത്തൂരിലെ പി.എ.റഹ് മാന്‍ (72) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.

പാര്‍ക്കോ കമ്പനി ,പാര്‍ക്കോ എഡുക്കേഷണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്, പാര്‍ക്കോ ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ റിസേര്‍ച്ച് സെന്റര്‍, മൗണ്ട് ഗൈഡ് ഇന്റര്‍നേഷണല്‍ സ്‌കൂള്‍ എന്നിവയുടെ ചെയര്‍മാനാണ്.

മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം , ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക ഡയറക്ടര്‍ കല്ലിക്കണ്ടി എന്‍.എ.എം. കോളേജ്പ്രസിഡന്റ്, പാര്‍ക്കോ പാറേമ്മല്‍ യു.പി സ്‌കൂള്‍ മാനേജര്‍, കടവത്തൂര്‍ വെസ്റ്റ് യുപി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ഐ എ കോളജ് ഭാരവാഹി, തലശ്ശേരി സി എച് സെന്റര്‍ പ്രസിഡന്റ് ശിഹാബ്തങ്ങള്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.

കബറടക്കം ഇന്ന് വൈകിട്ട് നാലിന് കടവത്തുര്‍ വലിയ ജുമുഅത്ത് പള്ളിയില്‍.
ഭാര്യമാര്‍: കദീജ, ആയിഷ
മകന്‍: അബ്ദുള്‍ വാഫി

Ads by Google
Tuesday 09 Jul 2019 12.36 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW