Wednesday, August 21, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 12.03 PM

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനായില്ല; കര്‍ണ്ണാടകത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി, അധികാരത്തിലേറാനുള്ള അണിയറ നീക്കവുമായി ബിജെപി

uploads/news/2019/07/320521/karnadaka.jpg

ബംഗുളൂരു : കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായി. വിമതരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെടുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. വിമത എംഎല്‍എമാരെ കൂടാതെ മറ്റ് എട്ട് എംഎല്‍എമാരും യോഗത്തിന് എത്തിയില്ല. ആറുപേര്‍ വിശീകരണ കത്ത് നല്‍കി.

ഇതിനിടെ, മന്ത്രിസ്ഥാനം ഉള്‍പ്പടെ നല്‍കാമെന്ന് പറഞ്ഞിട്ടും വിമതപക്ഷം അനുനയത്തിന് തയ്യാറാവാത്ത സാഹചര്യത്തില്‍ വിമതരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് ശിപാര്‍ശ കത്ത് നല്‍കിയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പെടെ വഹിക്കാനാകില്ല.

അതേസമയം, കര്‍ണാടകയില്‍ ഭരണത്തിലേറാനുള്ള അണിയറനീക്കങ്ങള്‍ ബിജെപി ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന. കര്‍ണാടകയില്‍ അടുത്തയാഴ്ച സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി പ്രത്യാശ പ്രകടിപ്പിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം അറിഞ്ഞശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW