Friday, August 23, 2019 Last Updated 38 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 08.07 AM

'കങ്കണയെ ഇഷ്ടമല്ലാത്തവര്‍ ഹിന്ദുത്വത്തേയും മോഡിയേയും എതിര്‍ക്കുന്നവരും പാക്കിസ്താന്‍ സ്‌നേഹികളും'

Rangoli chandel, Kangana ranaut, Narendra modi

തന്റെ സഹോദരി കങ്കണ റാവത്തിനെ വെറുക്കുന്നവരെ നിരീക്ഷിച്ചാല്‍ സമാന ഘടകങ്ങള്‍ കാണാമെന്നു പറയുകയാണ് സഹോദരി രംഗോലി ചന്ദേല്‍. ട്വിറ്ററിലൂടെയാണ് താരത്തിന്റെ സഹോദരിയും മാനേജരുമായ രംഗോലിയുടെ വെളിപ്പെടുത്തല്‍.

കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിരശോധിച്ചാല്‍ അത് വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിന് എതിരായി നില്‍ക്കുന്നവരായിരിക്കും. അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെറുക്കുന്നവരായിരിക്കും. പാക്കിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും. അക്രമസ്വഭാവമുള്ളവരായിരിക്കും. രംഗോലി ചന്ദേല്‍ ട്വീറ്റുചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരസ്യമായി പിന്തുണയ്ക്കുന്നതുകൊണ്ടാണ് കങ്കണയെ അളുകള്‍ പരസ്യമായി വിമര്‍ശിക്കുന്നതെന്ന പ്രതികരണമാണ് രംഗോലിയുടെ ട്വീറ്റിന് ലഭിച്ചത്. ഈ പ്രത്യേകതള്‍ ഇല്ലാത്ത ഒരാളെ കാണിച്ചുതരൂവെന്നും കണ്ടെത്തിയാല്‍ ഉടന്‍ തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു.

നരേന്ദമോഡിയുടെ കടുത്ത ആരാധികയാണ് കങ്കണയെന്ന് പല തവണ സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. മോഡിയെ പോലെചായക്കടയില്‍ ജോലിചെയ്തിരുന്ന ഒരാള്‍ പ്രധാനമന്ത്രിയായി എന്നത് രാജ്യത്തെ സംബന്ധിച്ചടുത്തോളം ജനാധിപത്യത്തിന്റെ വിജയമാണെന്നും കങ്കണ മുന്‍പ് പറഞ്ഞിട്ടുണ്ട്.

Rangoli chandel, Kangana ranaut, Narendra modi

Rangoli chandel, Kangana ranaut, Narendra modi

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW