Tuesday, August 20, 2019 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 12.14 AM

മൂന്ന്‌ ദിവസം: കലിഫോര്‍ണിയയിലുണ്ടായത്‌ 3000 ഭൂചലനങ്ങള്‍

uploads/news/2019/07/320415/1.jpg

ന്യൂയോര്‍ക്ക്‌: മൂന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ ദക്ഷിണ കലിഫോര്‍ണിയയിലുണ്ടായത്‌ 3,000 ഭൂചലനങ്ങളെന്നു ശാസ്‌ത്രജ്‌ഞര്‍. റിക്‌ടര്‍ സ്‌കെയിലില്‍ ഒന്നില്‍ കൂടുതല്‍ പോയിന്റ്‌ രേഖപ്പെടുത്തിയ 30,000 ചലനങ്ങള്‍ ഉണ്ടായെന്നും കണ്ടെത്തല്‍.
ഈ മാസം നാലിനാണു ഭൂചലന പരമ്പരകള്‍ക്കു തുടക്കം. റിക്‌ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ആദ്യത്തേത്‌. പിറ്റേന്ന്‌ റിക്‌ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. പിന്നെ ചെറു ഭൂചലനങ്ങളുടെ ഊഴമായിരുന്നു. റിക്‌ടര്‍ സ്‌കെയിയില്‍ മൂന്നിലേറെ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ 340 ആണ്‌.
ഉത്തര അമേരിക്കന്‍ പ്ലേറ്റും പസഫിക്‌ പ്ലേറ്റുമായുള്ള കൂട്ടിയിടിയാണു ഭൂചലനങ്ങള്‍ക്കു കാരണമെന്നാണു സയന്‍സ്‌ അലേര്‍ട്ട്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഭൂചലനങ്ങള്‍ ഇനിയും തുടരുമെന്നു യു.എസ്‌. ജിയോഗ്രഫിക്കല്‍ സര്‍വേ അറിയിച്ചു. എന്നാല്‍, ശക്‌തിയേറി ഭൂചലനമുണ്ടാകാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്‌.

Ads by Google
Tuesday 09 Jul 2019 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW