Tuesday, August 20, 2019 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 08.09 PM

രാഹുലിനു വേണ്ടി സമയം പാഴാക്കി, കോണ്‍ഗ്രസ്സ് ആശയക്കുഴപ്പത്തില്‍: കരണ്‍ സിംഗ്

Congress, Rahul Gandhi, Karan Singh

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവച്ചതോടെ പര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നേതൃത്വം ആരേറ്റെടുക്കുമെന്ന ചോദ്യം പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കി. പാര്‍ട്ടിയെ എത്രയം പെട്ടന്നു തന്നെ പുനസംഘടിപ്പിക്കണമെന്നും രാഹുലിനെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് ഒരു മാസം പാഴാക്കിയെന്നും വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കരണ്‍ സിംഗ് രംഗത്തെത്തിയിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കരണ്‍ സിംഗ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മറ്റി ഭാവി നടപടികളെ കുറിച്ച് വിശദീകരിക്കാന്‍ എത്രയും വേഗം യോഗം ചേരണമെന്നും രാഹുലിന്റെ രാജിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് ആശയക്കുഴപ്പത്തിലായെന്നും കരണ്‍ സിംഗ് അഭിപ്രായപ്പെട്ടു.

'രാഹുല്‍ ഗാന്ധി രാജിവച്ചതിനു ശേഷം പാര്‍ട്ടിയിലെ ആശയക്കുഴപ്പം കണ്ടു ഞാന്‍ ഭയപ്പെടുന്നു. അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെ മാനിക്കുന്നതിനു പകരം ഒരു മാസം പാഴായിപ്പോയി എന്നാണ് കരുതുന്നത്.' കരണ്‍ സിംഗ് പറഞ്ഞു.

എന്നാല്‍ പ്രിയങ്കാ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സഞ്ജന്‍ സിംഗ് വര്‍മ്മ രംഗത്തെത്തിയിരുന്നു. പ്രിയങ്കയ്ക്ക് പോരാട്ട മനോഭാവം ഉണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടിയായിരുന്നും സഞ്ജന്‍ സിംഗിന്റെ നിര്‍ദേശം.

നെഹ്‌റുകുടുംബത്തില്‍ നിന്നുള്ള ആരും പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW