Tuesday, August 20, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 04.37 PM

പാര്‍ട്ടിയെ അറിയിക്കാതെ മൂകാംബിക ദര്‍ശനം നടത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

uploads/news/2019/07/320380/p-k-sasi.jpg

തിരുവനന്തപുരം : പാര്‍ട്ടിയെ അറിയിക്കാതെ മൂകാംബിക ദര്‍ശനം നടത്തിയ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. സി.പി.എം വെള്ളറട ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.കെ ബേബിയെയാണ് ആറു മാസത്തേയ്ക്ക് സസ്‌പെന്റു ചെയ്തത്. അതേസമയം, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ എങ്കിലും എന്താണ് സസ്‌പെന്‍ഷന്റെ കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല.

പി.കെ ബേബിയും സുഹൃത്തുക്കളായ വെള്ളറട വാര്‍ഡ് മെംബര്‍ നെല്ലിശ്ശേരി പ്രദീപ്, പാര്‍ട്ടി അംഗമായ അഡ്വക്കേറ്റ് അരുണ്‍ എന്നിവര്‍ മറ്റൊരു സുഹൃത്തുമൊത്ത് കഴിഞ്ഞ മാസം 27 ന് വൈകിട്ടുള്ള മാവേലി എക്‌സ്പ്രസിലാണ് മൂകാംബികയ്ക്ക് പോയത്.

രണ്ടു ദിവസത്തേയ്ക്ക് സ്ഥലത്തുണ്ടാകില്ല എന്ന് പറഞ്ഞുവെങ്കിലും എവിടേയ്ക്കാണ് പോകുന്നത് എന്ന് പാര്‍ട്ടി ഘടകത്തെ അറിയിച്ചിരുന്നില്ല. ഈ കാരണം പറഞ്ഞാണ് സസ്‌പെന്റ് ചെയ്തതെന്ന് പാര്‍ട്ടി ഘടകം പറയുന്നു. എന്നാല്‍, സസ്‌പെന്റു ചെയ്യുന്നതിന് മുന്നോടിയായി പാര്‍ട്ടി ഘടകം വിളിച്ച് ചര്‍ച്ച ചെയ്യുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ബേബി പറഞ്ഞു.

പാര്‍ട്ടിയുടെ ഉത്തരവാദിത്വമുള്ള സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ തത്സ്ഥാനത്തു നിന്നും മാറുമ്പോള്‍ എവിടെ പോകുന്നു എന്നത് പാര്‍ട്ടി മേല്‍ഘടകത്തെ കൃത്യമായി അറിയിക്കാത്തതാണ് ബേബിക്കെതിരെ നടപടിയെടുക്കാന്‍ കാരണമെന്നാണ് വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ ശശി നല്‍കുന്ന വിശദീകരണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW