Tuesday, August 06, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 04.03 PM

ബി.ജെ.പി പാളയത്തില്‍ പോയ ഏഴ് എം.എല്‍.എമാരെങ്കിലും തിരിച്ചുവരുമെന്ന് കര്‍ണാടക മന്ത്രി

Karnataka crisis

ബംഗളുരു: കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബി.ജെ.പി ക്യാമ്പിലേക്ക് പോയ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഏഴ് പേര്‍ ഇന്ന് വൈകിട്ടോടെ മടങ്ങിയെത്തുമെന്ന് കര്‍ണാടക മന്ത്രി അഹമ്മദ് ഖാന്‍. സര്‍ക്കാര്‍ വീഴിലെന്നും എം.എല്‍.എമാര്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വം എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ജനാധിപത്യത്തിന് എതിരായ കളികളാണ് ബി.ജെ.പി കര്‍ണാടകയില്‍ കളിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി.ജെ.പി കളിക്കുന്ന ഇത്തരം കളികള്‍ നാം കാണുകയാമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കോണ്‍ഗ്രസ് ഇത് തന്നെയാണ് ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അവര്‍ എം.പിമാരെയും എം.എല്‍.എമാരെയും ഭീഷണിപ്പെടുത്തുകയാണ്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോള്‍ ബി.ജെ.പി നടത്തുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW