Monday, August 26, 2019 Last Updated 12 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 01.38 PM

അബോധാവസ്ഥയിലായ എഴുത്തുകാരന്‍ തോമസ് ജോസഫിനെ സഹായിക്കണം: അഭ്യര്‍ത്ഥനയുമായി ബെന്യാമിന്‍

 Benyamin, Facebook post,  Thomas Joseph

തിരുവനന്തപുരം: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കഴിയുന്ന എഴുത്തുകാരന്‍ തോമസ് ജോസഫിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ബെന്യാമിന്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബെന്യാമിന്‍ തോമസ് ജോസഫിനായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്.

പത്തുമാസമായി അബോധാവസ്ഥയില്‍ കഴിയുകയാണെന്നും. ആശുപത്രി ചികിത്സക്കു വേണ്ടിയുള്ള ഭീമമായ തുകയ്ക്കായി ആകെയുളള വീട് വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ബെന്യാമിന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അഭ്യർത്ഥന
മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകൾ നൽകിയിട്ടുള്ള എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്കാഘാതത്തെ തുടർന്ന് അബോധാവസ്ഥയിൽ ആയിട്ട് പത്തുമാസം പിന്നിടുന്നു. അഞ്ചു മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. ഇപ്പോൾ സ്വന്തം വീട്ടിൽ, കഴുത്തിലും വയറ്റിലും ട്യൂബുകൾ ഘടിപ്പി‌ച്ച നിലയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി ദീർഘകാലത്തെ അവധി കാരണം നഷ്ടപ്പെട്ടു. മകൻ ജെസ്സെയുടെ ചെറിയ വരുമാനം കൊണ്ടാണ് ചെലവുകൾ കഴിയുന്നത്. ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം. ആശുപത്രി ചികിത്സയ്ക്ക് വേണ്ടി വന്ന ഭീമമായ തുക സുഹൃത്തുക്കളുടെയും അഭ്യൂദയകാംക്ഷികളുടെയും സഹായത്തോടെയാണ് സമാഹരി‌ച്ചത്. ഒരു നേഴ്സിന്റെ വിദഗ്ധപരിചരണം ഉൾപ്പെട്ടെ, അനശ്ചിതവും വമ്പിച്ചതുമായ ഒരു തുടർച്ചെലവിനെയാണ് തോമസിന്റെ കുടുംബം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ആകെയുള്ള വീട് വിൽക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും അവർക്കില്ല.
മലയാള കഥയിൽ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരന്റെ പ്രതിസന്ധിയിൽ വായനക്കാരോടും സഹൃദയരോടും സഹായാഭ്യർത്ഥന നടത്താൻ സുഹൃത്തുക്കളായ ഞങ്ങൾ വീണ്ടും നിർബന്ധിതരവുകയാണ്. തോമസ് ജോസഫിനെ സഹായിക്കാൻ ആഗ്രഹമുള്ളവർക്ക് അദ്ദേഹത്തിന്റെ മകൻ ജെസ്സെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണ്.
സേതു
മുകുന്ദൻ
സക്കറിയ
എൻ.എസ്. മാധവൻ
ബെന്യാമിൻ
കെ.ആർ. മീര
റഫീഖ് അഹമ്മദ്
മധുപാൽ
പി.എഫ്. മാത്യൂസ്
ആർ. ഉണ്ണി
സി.കെ ഹസ്സൻ‌കോയ

Jesse
A/C no. 2921101008349
IFSC# CNRB0005653
Canara Bank,
Chunangamveli branch
Aluva

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW