Sunday, August 04, 2019 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 08.49 AM

ഓറഞ്ചുപടയെ വീഴ്ത്തി ; അമേരിക്ക ലോക ഫുട്‌ബോള്‍ കിരീടം നില നിര്‍ത്തി ; നായിക റാപിനോസിന് സ്വര്‍ണ്ണപ്പന്തും സ്വര്‍ണ്ണബൂട്ടും

uploads/news/2019/07/320319/america-womens.jpg

വനിതാലോകകപ്പില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അമേരിക്കയ്ക്ക് നാലാം കിരീടം. ഫ്രാന്‍സില്‍ നടക്കുന്ന വനിതാലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഹോളണ്ടിനെ ഏകപക്ഷീയമായ രണ്ടുഗോളിന് മറികടന്നാണ് അമേരിക്ക കപ്പ് നില നിര്‍ത്തിയത്. രണ്ടാം പകുതിയില്‍ നായിക മേഗന്‍ റാപിനോസും റോസ് ലാവലും നേടിയ ഗോളുകളിലാണ് അമേരിക്കന്‍ വനിതകള്‍ കപ്പുയര്‍ത്തിയത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും കൂടുതല്‍ ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ഷൂവും അമേരിക്കന്‍ മദ്ധ്യനിര ജനറല്‍ മേഗന്‍ റാപിനോസ് തന്നെ സ്വന്തമാക്കി.

വാറിന്റെ സഹായത്തില്‍ 61 ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കി റാപ്പിനോസ് ആണ് ടീമിനെ ആദ്യം മുന്നില്‍ എത്തിയത്. സൂപ്പര്‍താരം അലക്‌സ് മോര്‍ഗാനെ ബാഴ്‌സിലോണയുടെ താരം കൂടിയായ പ്രതിരോധ താരം സ്‌റ്റെഫാനി വാന്‍ഡര്‍ ഗ്രാഗ്റ്റ് ചവുട്ടി വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. അതിന് ശേഷം ചാമ്പ്യന്മാര്‍ പിന്നെ വിട്ടു കൊടുത്തില്ല. രണ്ടാം ലോകകപ്പില്‍ തന്നെ ഫൈനല്‍ കളിച്ച യൂറോപ്യന്‍ ചാമ്പ്യന്മാര്‍ കൂടിയായ ഹോളണ്ടിന് പക്ഷേ അമേരിക്കന്‍ ഗോളിയെ മറികടക്കാന്‍ കഴിഞ്ഞില്ല. ഒന്നാം പകുതിയില്‍ അമേരിക്ക ഗോള്‍ നേടിയെന്ന് തോന്നിപ്പിച്ച അനേകം അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മൂന്‍ ആഴ്‌സണല്‍ ഗോള്‍ കീപ്പര്‍ കൂടിയായ സാരി വാന്‍ വീനെന്‍ഡാല്‍ ഉജ്വല സേവ് നടത്തി.

1991 ,1999, 2015 വര്‍ഷങ്ങളില്‍ കപ്പുയര്‍ത്തിയ അമേരിക്ക തുടര്‍ച്ചയായി മൂന്നാം ഫൈനലാണ് കളിച്ചത്. നായിക റാപിനോസ് ഈ മൂന്ന് ഫൈനലില്‍ കളിച്ച് ജര്‍മ്മന്‍ താരം ബിര്‍ജിത് പ്രിന്‍സിന്റെ നേട്ടത്തിനൊപ്പം എത്തിയ താരവുമായി. ആറ് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ടൂര്‍ണമെന്റിലെ മികച്ച താരവും കൂടുതല്‍ ഗോളടിച്ച താരവുമാകാന്‍ റാപിനോസിന് കഴിഞ്ഞു. ഫൈനലില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുടിയ വനിതാ താരമെന്ന ബഹുമതിയും 34 കാരിയായ റാപിനോയി നേടി. അമേരിക്കന്‍ പരിശീലക ജില്‍ എല്ലിസിനും ഇത് രണ്ടാം കിരീടമാണ്. ആദ്യ മത്സരത്തില്‍ തായ്‌ലന്റിനെ 13-0 ന് തോല്‍പ്പിച്ച അമേരിക്ക ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും വലിയ വിജയം നേടുന്ന ടീമാകുകയും ചെയ്തിരുന്നു.

2017 ജൂലൈയില്‍ ഓസ്‌ട്രേലിയയോട് തോറ്റ ശേഷം അമേരിക്ക 45 മത്സരങ്ങളില്‍ അടിച്ചത് 148 ഗോളുകളാണ്. ലോകകപ്പില്‍ മാത്രം അവര്‍ തുടര്‍ച്ചയായി 12 മത്സരങ്ങളാണ് ജയിച്ചു കയറിയത്. ഈ ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ അടിച്ചത് 26 ഗോളുകളാണ്. അതും റെക്കോഡായി. അമേരിക്കയുടെ തന്നെ അലക്‌സ് മോര്‍ഗാനുമായി ഒരു ഗോള്‍ വ്യത്യാസത്തിലാണ് റാപിനോസ് സുവര്‍ണ്ണപാദുകം നേടിയത്.

Ads by Google
Monday 08 Jul 2019 08.49 AM
Ads by Google
Loading...
TRENDING NOW