Tuesday, August 20, 2019 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 08.04 AM

ആഗ്രയില്‍ അതിവേഗ പാതയില്‍ ബസ്അപകടം ; 29 പേര്‍ മരണമടഞ്ഞു, അനേകര്‍ക്ക് പരിക്ക്

uploads/news/2019/07/320318/bus-accident.jpg

ന്യൂഡല്‍ഹി: ആഗ്രയ്ക്കടുത്ത് യെമുനാ അതിവേഗ പാതയില്‍ നദിയിലേക്ക് ബസ് മറിഞ്ഞ് 29 മരണം. നിറയെ യാത്രക്കാരുമായി ലക്‌നൗവ്വില്‍ നിന്നും ഡല്‍ഹിക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത് അനേകം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് നാല്‍പ്പതോളം പേര്‍ ബസില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. അമിതവേഗമായിരുന്നു അപകടകാരണമായി പോലീസ് പറയുന്നത്.

നോയ്ഡയേയും ആഗ്രയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 165 കിലോമീറ്റര്‍ നീളം വരുന്ന അതിവേഗ പാതയില്‍ ബസ് കൈവരിയില്‍ തട്ടി മറിഞ്ഞ് നദിയില്‍ വീഴുകയായിരുന്നു. ​അമിതവേഗതയില്‍ വരികയായിരുന്ന ബസിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയിരിക്കാമെന്നാണ് പോലീസ് നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW