Saturday, August 24, 2019 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 01.11 AM

വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന ഷെഡ്യൂള്‍

തിരുവനന്തപുരം: എന്‍ജിനീയറിങ്‌/ ആര്‍ക്കിടെക്‌ചര്‍/ ഫാര്‍മസി/ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക്‌ ഇന്നു പ്രസിദ്ധീകരിക്കുന്ന കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ വഴി അലോട്ട്‌മെന്റ്‌ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക്‌ അടയ്‌ക്കേണ്ട ഫീസ്‌/അധികതുക നാളെ മുതല്‍ 12 വരെയുള്ള തീയതികളില്‍ ഓണ്‍ലൈന്‍ പേമെന്റായോ ഹെഡ്‌ പോസ്‌റ്റ്‌ഓഫീസ്‌ വഴിയോ അടയ്‌ക്കണം.
അതത്‌ കോളജ്‌ പ്രിന്‍സിപ്പല്‍മാര്‍ മുമ്പാകെ താഴെപ്പറയുന്ന ഷെഡ്യൂള്‍ പ്രകാരം ഹാജരായി അഡ്‌മിഷന്‍ നേടണം. സ്വാശ്രയ ആര്‍ക്കിടെക്‌ചര്‍/ഫാര്‍മസി/മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ അലോട്ട്‌മെന്റ്‌ ലഭിക്കുന്നവര്‍ നാളെ മുതല്‍ 12 വരെയുളള തീയതികളില്‍ അതത്‌ കോളജുകളില്‍ പ്രവേശനം നേടണം. പ്രവേശനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക്‌ 12 ഉച്ചകഴിഞ്ഞ്‌ മൂന്നു മണി വരെ അതത്‌ കോളജുമായി ബന്ധപ്പെട്ട്‌ പ്രവേശനം നേടാം. നിശ്‌ചിത സമയത്തിനകം പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട ഹയര്‍ ഓപ്‌ഷനുകളും റദ്ദാകും.
എല്ലാ കോളജ്‌ പ്രിന്‍സിപ്പല്‍മാരും അഡ്‌മിഷന്‍ ലഭിച്ച വിദ്യാര്‍ഥികളുടെ വിവരം 12 വൈകിട്ട്‌ നാലു മണിക്ക്‌ മുന്‍പായി ഓണ്‍ലൈന്‍ അഡ്‌മിഷന്‍ മാനേജ്‌മെന്റ്‌ സിസ്‌റ്റം മുഖേന സമര്‍പ്പിക്കണം. ഹെല്‍പ്‌ ലൈന്‍ നമ്പര്‍: 0471-2332123, 2339101, 2339102, 2339103, 2339104.

Ads by Google
Monday 08 Jul 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW