Tuesday, August 20, 2019 Last Updated 21 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 01.09 AM

അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക്‌കൂടി പങ്കുവയ്‌ക്കണം: മാര്‍ തീമോഥെയോസ്‌

ഹരിപ്പാട്‌: ദൈവം തന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി പങ്കുവയ്‌ക്കണമെന്നു മാര്‍ത്തോമ്മാ സഭാ ഡെവലപ്പ്‌മെന്റ്‌ ഡിപ്പാര്‍ട്ടമെന്റ്‌ പ്രസിഡന്റ്‌ തോമസ്‌ മാര്‍ തീമോഥെയോസ്‌.
മാര്‍ത്തോമ്മാ ഡെവലപ്പ്‌മെന്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വികസന വാരാചരണത്തിന്റെ കേന്ദ്രതല ഉദ്‌ഘാടനം ഹരിപ്പാട്‌ അകംകുടി ബഥേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡയറക്‌ടര്‍ റവ. ഏബ്രഹാം പി. വര്‍ക്കി അധ്യക്ഷത വഹിച്ചു.
അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ റവ. ബി. തോമസ്‌, റവ. ഫിലിപ്‌ ഈശോ, റവ. ബി. റീജന്‍ , ജെറി ഈശോ ഉമ്മന്‍, ഭദ്രാസന സെക്രട്ടറി മോഡി പി. ജോര്‍ജ്‌ പത്തിയൂര്‍, സൂസന്‍ സാമുവല്‍, സാമുവല്‍ ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Monday 08 Jul 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW