Tuesday, August 20, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 01.04 AM

മാര്‍ക്കറ്റ്‌ റിവ്യു : അവധിക്കച്ചവടക്കാര്‍ റബര്‍വില കുറച്ചു

uploads/news/2019/07/320263/f1.jpg

അവധി കച്ചവടക്കാര്‍ റബറിന്‌ വില കുറക്കാന്‍ തുടങ്ങിയതോടെ ടയര്‍ കമ്പനികള്‍ റബര്‍ വില കുറച്ചു. ഉല്‍പാദനം കുറഞ്ഞിട്ടും വില കൂടുമെന്ന കര്‍ഷകരുടെ പ്രതീക്ഷയാണ്‌ ടയര്‍ കമ്പനികള്‍ തകര്‍ത്തത്‌.
രാജ്യാന്തര വിലയില്‍ ചെറിയൊരു വിലയിടിവാണ്‌ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ വിലകുറച്ചത്‌. ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് ഒരു രൂപയാണ്‌ ടയര്‍ കമ്പനികള്‍ വിലകുറച്ചത്‌. കര്‍ഷകരുടെ ഭാഗത്തു നിന്നു വില്‍പനക്ക്‌ റബര്‍ വരവ്‌ കുറവായിരുന്നു. ഇടനിലക്കാര്‍ വാങ്ങിക്കൂട്ടിയതാണ്‌ വിപണിയില്‍ കൂടുതലായും വില്‍പനക്കെത്തിച്ചത്‌.
അത്യാവശ്യക്കാരായ ടയര്‍ കമ്പനികള്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് 150 രൂപ 50 െപെസയിലും 151 രൂപയിലും വാങ്ങി. രാജ്യാന്തര വിപണിയില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് െചെന 116 ല്‍ നിന്ന്‌ 118 ആയി വില ഉയര്‍ത്തി. ടോക്കിയോ മാര്‍ക്കറ്റില്‍ 150 ല്‍ നിന്ന്‌ 148 ആയും ബാങ്കോക്ക്‌ 140 ല്‍ നിന്ന്‌ 134 രൂപയായും വിലകുറച്ചതോടെയാണ്‌ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ റബര്‍ വിലകുറച്ചത്‌. കൊച്ചിയില്‍ 500 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 1500 ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 14300-14800 രൂപ. ആര്‍.എസ്‌.എസ്‌. നാല്‌ 15000 രൂപ.

ബജറ്റ്‌ പ്രതീക്ഷ അസ്‌തമിച്ചു; കുരുമുളകിനു കഷ്‌ടകാലം തുടരുന്നു

കുരുമുളക്‌ ക്വിന്റലിന്‌ 300 രൂപ വിലകുറഞ്ഞു. ഉത്തരേന്ത്യന്‍ ആവശ്യകത കുറഞ്ഞതാണ്‌ വിലകുറച്ചത്‌. കര്‍ണാടകയിലെ ഗൂര്‍ഖില്‍ നിന്ന്‌ കുരുമുളക്‌ കൊച്ചി വിലയേക്കാള്‍ കിലോയ്‌ക്ക്‌ 20 രൂപവരെ വിലകുറച്ച്‌ വില്‍ക്കുകയാണ്‌. നേപ്പാള്‍ വഴി ശ്രീലങ്കയുടെ ലേബലില്‍ ഇറക്കുമതി ചെയ്‌ത മുളകും ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി വിറ്റുകൊണ്ടിരിക്കയാണ്‌.
കുരുമുളക്‌ പൊടിച്ചു വില്‍ക്കുന്നവരും പാക്കറ്റ്‌ നിര്‍മ്മാതാക്കളുമാണ്‌ ഇറക്കുമതി മുളക്‌ വാങ്ങിക്കൂട്ടുന്നത്‌. കഴിഞ്ഞ 2017 മുതല്‍ 2018 വരെ 1900 ടണ്‍ കുരുമുളകാണ്‌ ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ ഇറക്കുമതി ചെയ്‌തത്‌. അടുത്തവര്‍ഷം 2019-2020 കാലയളവില്‍ ഇറക്കുമതിയുടെ തോത്‌ വീണ്ടും കൂടിയേക്കുമെന്നാണ്‌ കയറ്റുമതി വൃത്തങ്ങള്‍ പറയുന്നത്‌.
ബജറ്റില്‍ കുരുമുളക്‌ കര്‍ഷകരെ ഒഴിവാക്കിയത്‌ ഖേദകരമാണെന്നും ഇറക്കുമതി നിര്‍ത്തലാക്കാനോ ഇറക്കുമതി നികുതി വര്‍ധിപ്പിക്കാനോ ബജറ്റില്‍ ഒന്നുംതന്നെ ചെയ്‌തില്ലെന്ന്‌ പ്രമുഖ കുരുമുളക്‌ കയറ്റുമതി വ്യാപാരി കിഷോര്‍ കുമാര്‍ ഷാംജി ആരോപിച്ചു. വിലകുറയാന്‍ തുടങ്ങിയതോടെ ടെര്‍മിനല്‍ വിപണിയില്‍ വില്‍പനക്ക്‌ കുരുമുളക്‌ വരവ്‌ കൂടി.
രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ നിരക്ക്‌ ഒരു ടണ്‍ കുരുമുളകിന്‌ 5400 ഡോളറില്‍ വില മാറ്റമില്ലാതെ ഓഫര്‍ തുടര്‍ന്നു. ശ്രീലങ്ക 3300 ല്‍ നിന്ന്‌ 4000-4200 ഡോളറില്‍ വില ഉയര്‍ത്തി. ഇന്തോനേഷ്യ 2500-2600, ബ്രസീല്‍ 2800-3500, വിയറ്റ്‌നാം 2000-2200 ഡോളറില്‍ കയറ്റുമതിക്ക്‌ ഓഫര്‍ തുടര്‍ന്നു.കുരുമുളക്‌ വാരാന്ത്യവില അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 33600, ഗാര്‍ബിള്‍ഡ്‌ മുളക്‌ 35600 രൂപ.

സ്വര്‍ണവില കുതിച്ചുകയറി; വാങ്ങാന്‍ ആളില്ലാതായപ്പോള്‍ കുറച്ചു

സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി വര്‍ധിപ്പിച്ച കേന്ദ്ര ബജറ്റിനെ മറപിടിച്ച്‌ സ്വര്‍ണ വ്യാപാരികള്‍ പവന്‌ 520 രൂപ വില ഉയര്‍ത്തി. പവന്‌ 25680 ല്‍ എത്തിച്ചു. വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണം വാങ്ങാന്‍ ആളില്ലാതായി. പിന്നീട്‌ വില കുറയ്‌ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി.
വാരാന്ത്യം 25680 ല്‍ നിന്ന്‌ 25520 രൂപയായി വിലകുറച്ചു. വില കുറഞ്ഞിട്ടും ആവശ്യക്കാരില്ലെന്നാണു വ്യാപാര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിലകുറഞ്ഞാലേ ആവശ്യക്കാരുടെ എണ്ണം കൂടുകയുള്ളൂവെന്നും വ്യാപാരികള്‍ പറഞ്ഞു. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞവാരം സ്വര്‍ണവില ഇടിവായിരുന്നു.
സ്വര്‍ണം ഔണ്‍സിന്‌ (31.100 മില്ലിഗ്രാം) 1403 ഡോളറില്‍ നിന്ന്‌ അഞ്ച്‌ ഡോളര്‍ വില ഇടിഞ്ഞാണ്‌ ലണ്ടനില്‍ വ്യാപാരം നിര്‍ത്തിയത്‌. സ്വര്‍ണം ഔണ്‍സിന്‌ 1398 ഡോളറാണ്‌ വാരാന്ത്യ വില. ആഭ്യന്തര വിപണിയില്‍ ഇറക്കുമതി തീരുവയുടെ പേരില്‍ വെറുതേ വില ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞവാരം ആഭ്യന്തര വിപണിയില്‍ വ്യാപാരികള്‍ സ്വര്‍ണം പവന്‌ 360 രൂപയാണ്‌ വില ഉയര്‍ത്തിയത്‌. എന്നിട്ടും വില്‍പനതോത്‌ കുറവാണ്‌. രൂപയുടെ മൂല്യം കഴിഞ്ഞവാരം മെച്ചപ്പെട്ടു. രൂപ 68.93 രൂപയില്‍ നിന്ന്‌ 68 രൂപ 44 െപെസയായി മെച്ചപ്പെട്ടു. 49 െപെസയാണ്‌ കഴിഞ്ഞവാരം രൂപയ്‌ക്ക്‌ നേട്ടം.

തേയിലവില ഇടിഞ്ഞു

കയറ്റുമതി-ആഭ്യന്തര ആവശ്യകത കുറഞ്ഞതോടെ തേയിലവില വീണ്ടും കുറഞ്ഞു. ഇലത്തേയില കിലോയ്‌ക്ക് രണ്ടു രൂപയും പൊടിത്തേയില കിലോയ്‌ക്ക് നാല്‌ രൂപയും വിലകുറഞ്ഞാണ്‌ കൊച്ചിയില്‍ കഴിഞ്ഞവാരം ലേലം നടന്നത്‌.
പാക്കറ്റ്‌ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമാണ്‌ വിലകുറച്ചത്‌. ഇലത്തേയില 288000 കിലോയും പൊടിത്തേയില 1145000 കിലോയും ലേലത്തില്‍ വില്‍പനക്കെത്തി.

വില കുറഞ്ഞു: കാര്‍ഷികോല്‍പന്നങ്ങളില്‍ വെളിച്ചെണ്ണ, കൊപ്ര, ജാതിക്ക തൊണ്ടില്ലാത്തത്‌, ജാതിപത്രി ചുവപ്പ്‌, പാംഓയില്‍ വില കുറഞ്ഞു. വെളിച്ചെണ്ണ മില്ലിങ്‌ ക്വിന്റലിന്‌ 14500 ല്‍ നിന്ന്‌ 14400, തയ്യാര്‍ 13000 ല്‍ നിന്ന്‌ 12900, പാംഓയില്‍ 5800 ല്‍ നിന്ന്‌ 5750, ജാതിപത്രി ചുവപ്പ്‌ 725 ല്‍ നിന്ന്‌ 700, ജാതിക്ക തൊണ്ടില്ലാത്തത്‌ 380 ല്‍ നിന്ന്‌ 375 രൂപയായും വിലകുറഞ്ഞു.

വിലയില്‍ മാറ്റമില്ല: ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 22500, ബെസ്‌റ്റ്‌ ചുക്ക്‌ 26500, അടക്ക ഒന്നാംതരം 21000, രണ്ടാംതരം 20000, മഞ്ഞള്‍ സേലം 7500, ഈറോഡ്‌ 8000, വറ്റല്‍മുളക്‌ 13000, ജാതിക്ക തൊണ്ടന്‍ 210, ജാതിപത്രി മഞ്ഞ 800, നാടന്‍ ഗ്രാമ്പു 650, അരി പച്ച 2900, പുഴുക്കലരി ജയ 3200, സുരേഖ 3300, കച്ചോലം നാടന്‍ 280, ആസാം 225 രൂപ.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Monday 08 Jul 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW