Tuesday, August 20, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 01.04 AM

ഓഹരി റിവ്യു : പ്രതീക്ഷിച്ച പകിട്ടില്ലാതെ ബജറ്റ്‌

uploads/news/2019/07/320261/f2.jpg

കേന്ദ്ര ബജറ്റ്‌ ഓഹരി വിപണിയുടെ പ്രതീക്ഷയ്‌ക്കു നിറം പകരാഞ്ഞത്‌ ഒരു വിഭാഗം ഫണ്ടുകളെ വില്‍പ്പനക്കാരാക്കി. രാജ്യാന്തര ഓഹരിവിപണികള്‍ പലതും വാരാന്ത്യം നഷ്‌ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്‌. അമേരിക്ക ഈ മാസം പലിശ കുറയ്‌ക്കുമെന്ന സൂചന ഫണ്ടുകളെ യു.എസ്‌- യുറോപ്യന്‍ മാര്‍ക്കറ്റില്‍ ബാധ്യതകള്‍ വിറ്റുമാറാന്‍ പ്രേരിപ്പിച്ചു. അതേസമയം ആഭ്യന്തരഫണ്ടുകള്‍ മുന്‍നിര ഓഹരികളില്‍ കാണിച്ച താല്‍പര്യം വിപണിക്കു താങ്ങായി. ബോംബെ സെന്‍സെക്‌സ്‌ 119 പോയിന്റും നിഫ്‌റ്റി 23 പോയിന്റും പ്രതിവാര നേട്ടത്തിലാണ്‌. മുന്‍നിരയിലെ പത്തില്‍ ഏഴ്‌ കമ്പനികളുടെ വിപണിമൂല്യത്തില്‍ 53,732 കോടി രൂപയുടെ വര്‍ധന. എച്ച്‌.ഡി.എഫ്‌.സി. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌, ആര്‍.ഐ.എല്‍, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, എസ്‌.ബി.ഐ, ഇന്‍ഫോസിസ്‌, കൊട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ലിമിറ്റഡ്‌ എന്നിവയുടെ വിപണിമൂല്യം ഉയര്‍ന്നപ്പോള്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്‌, എച്ച്‌.യു.എല്‍, ഐ.ടി.സി. എന്നിവയ്‌ക്ക്‌ തളര്‍ച്ച നേരിട്ടു.
വിദേശ ഓപ്പറേറ്റര്‍മാര്‍ പിന്നിട്ടവാരം ഓഹരി വിപണിയില്‍ നിന്ന്‌ 3,710 കോടി രൂപ പിന്‍വലിച്ചെങ്കിലും ഇതേ കാലയളവില്‍ അവര്‍ 3,234 കോടി രൂപ കടപത്രത്തില്‍ നിക്ഷേപിച്ചു. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 69.94 ല്‍ നിന്ന്‌ മെച്ചപ്പെട്ട്‌ വാരാന്ത്യം 68.41 ലേയ്‌ക്ക്‌ ശക്‌തി പ്രാപിച്ചു. ബോംബെ സൂചിക 39,394 പോയിന്റില്‍ നിന്ന്‌ 39,743 ലേയ്‌ക്ക്‌ തുടക്കത്തില്‍ ഉയര്‍ന്നെങ്കിലും തൊട്ടടുത്ത ദിവസം സുചിക തളര്‍ന്നു. ബജറ്റ്‌ വേളയില്‍ സെന്‍സെക്‌സ്‌ 40,032 പോയിന്റ്‌ വരെ ഉയര്‍ന്ന്‌ നിക്ഷേപകരെ ആവേശം കൊള്ളിച്ചതിനിടയില്‍ ഫണ്ടുകള്‍ ലാഭമെടുപ്പ്‌ ശക്‌തമാക്കിയതോടെ സൂചിക 39,441 ലേയ്‌ക്ക്‌ ഇടിഞ്ഞു. എന്നാല്‍ വെളളിയാഴ്‌ച വ്യാപാരം അവസാനിക്കുമ്പോള്‍ ബോംബെ സെന്‍സെക്‌സ്‌ 39,513 പോയിന്റിലാണ്‌. ഈവാരം സൂചിക 39,292 ലെ താങ്ങ്‌ നിലനിര്‍ത്തി 39,88249,253 ലേയ്‌ക്ക്‌ ഉയരാന്‍ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാല്‍ അടുത്ത ലക്ഷ്യം 40,844 പോയിന്റാണ്‌. അതേസമയം വില്‍പ്പന സമ്മര്‍ദം മൂലം ആദ്യ താങ്ങ്‌ നഷ്‌ടപ്പെട്ടാല്‍ സെന്‍സെക്‌സ്‌ മാസമധ്യം 39,07138,480 റേഞ്ചിലേയ്‌ക്ക്‌ പരീക്ഷണങ്ങള്‍ക്ക്‌ മുതിരാം.
നിഫ്‌റ്റി സൂചിക കഴിഞ്ഞവാരം 11,79811,981 റേഞ്ചില്‍ ചാഞ്ചാടിയ ശേഷം ക്ലോസിങ്‌ വേളയില്‍ 11,811 പോയന്റിലാണ്‌. ഈവാരം 11,92812,046 ല്‍ നിഫ്‌റ്റിക്ക്‌ തടസം നേരിടാം. ഉയര്‍ന്നതലത്തില്‍ ലാഭമെടുപ്പിന്‌ നീക്കം നടന്നാല്‍ 11,74511,680 ല്‍ താങ്ങുണ്ട്‌. ഏഷ്യയില്‍ ജപ്പാന്‍, െചെന, കൊറിയന്‍ ഓഹരി ഇന്‍ഡക്‌സുകള്‍ മികവിലാണ്‌. യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ വാരാന്ത്യം വില്‍പ്പനക്കാരുടെ പിടിയിലായിരുന്നു. പലിശ നിരക്കില്‍ കുറക്കുമെന്ന സൂചനകള്‍ അമേരിക്കന്‍ മാര്‍ക്കറ്റിനെയും തളര്‍ത്തി. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 57.73 ഡോളറിലാണ്‌. ന്യൂയോര്‍ക്കില്‍ സ്വര്‍ണം 1409 ഡോളറില്‍ നിന്ന്‌ 1430 വരെ കയറിയ ശേഷം വാരാന്ത്യം 1400 ലെ താങ്ങ്‌ നഷ്‌ടപ്പെട്ട്‌ 1398 ഡോളറിലാണ്‌.

കെ.ബി. ഉദയഭാനു

Ads by Google
Monday 08 Jul 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW