Tuesday, August 20, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 12.52 AM

കെ.പി.സി.സി. പുനഃസംഘടന 31-ന്‌ മുമ്പ്‌; ജംബോ സമിതികള്‍ ഒഴിവാക്കും

uploads/news/2019/07/320249/k6.jpg

തിരുവനന്തപുരം : കെ.പി.സി.സി. പുനഃസംഘടന 31-നു മുമ്പ്‌ പൂര്‍ത്തിയാക്കാന്‍ രാഷ്‌ട്രീയകാര്യസമിതിയില്‍ ധാരണ. മറ്റു നേതാക്കളുമായി ചര്‍ച്ചചെയ്‌തു പുനഃസംഘടനയുടെ മാനദണ്ഡങ്ങള്‍ നിശ്‌ചയിക്കാന്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ആറു നിയമസഭാമണ്ഡലങ്ങളില്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും യോഗത്തില്‍ ധാരണയായി.
യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റിനെയും വൈസ്‌പ്രസിഡന്റിനെയും സമാവായത്തിലൂടെ തെരഞ്ഞെടുക്കുന്നത്‌ ഹൈക്കമാന്‍ഡുമായി ചര്‍ച്ചചെയ്യുന്നതിന്‌ മുല്ലപ്പള്ളി രാമചന്ദ്രനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്‌തു.
എ.ഐ.സി.സി. അധ്യക്ഷന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്‌ചിതത്വം കേരളത്തിലെ പുനഃസംഘടനയ്‌ക്കു തടസമല്ലെന്നു യോഗം വിലയിരുത്തി. ജംബോ സമിതികള്‍ ഒഴിവാക്കി, യുവാക്കള്‍ക്കും വനിതകള്‍ക്കും വേണ്ടത്ര പരിഗണന നല്‍കിയാകും പുനഃസംഘന. കെ.പി.സി.സിയുടെയും ഡി.സി.സികളുടെയും പുനഃസംഘടനയാണ്‌ ആദ്യഘട്ടത്തില്‍. താഴേത്തട്ടിലുള്ള സമിതികളുടെ പുനഃസംഘടന സംബന്ധിച്ച്‌ ആശയക്കുഴപ്പമുണ്ട്‌. അടുത്തവര്‍ഷം തദ്ദേശതെരഞ്ഞെടുപ്പ്‌ നടക്കുന്ന സാഹചര്യത്തില്‍ വാര്‍ഡ്‌ സമിതികള്‍ രൂപീകരിക്കേണ്ടതുണ്ട്‌.
പുനഃസംഘടനയില്‍ ഭാരവാഹികളുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്ന്‌ ആവശ്യമുയര്‍ന്നു. സംഘടനാതെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായ സാഹചര്യത്തില്‍, വര്‍ക്കിങ്‌ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ള ഭാരവാഹികളെ ജനറല്‍ ബോഡിയില്‍നിന്നു തെരഞ്ഞെടുക്കണം. നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കു മുമ്പ്‌ പുനഃസംഘടന പൂര്‍ത്തിയാക്കാനാണു ശ്രമം.
സാമുദായിക സന്തുലിതാവസ്‌ഥ നിലനിര്‍ത്തിക്കൊണ്ടാവണം പുനഃസംഘടനയെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേവലം, ഗ്രൂപ്പ്‌ അടിസ്‌ഥാനത്തില്‍ പുനഃസംഘടന നടത്തുന്നതിനോട്‌ ആരും യോജിച്ചില്ല.
സര്‍ക്കാരിനെതിരേ മുന്നണിതലത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്‌തമാക്കും. തദ്ദേശസ്‌ഥാപനങ്ങള്‍ക്കു ഫണ്ട്‌ നല്‍കുന്നില്ല, കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്നു, പ്രളയദുരിതാശ്വാസം നല്‍കുന്നില്ല എന്നീ ആരോപണങ്ങളുന്നയിച്ച്‌ 10-നു കെ.പി.സി.സി. നടത്താനിരുന്ന സമരം മുന്നണിതലത്തില്‍ നടത്താന്‍ 15-ലേക്കു മാറ്റി. ഓഗസ്‌റ്റ്‌ രണ്ട്‌, മൂന്ന്‌ തീയതികളില്‍ നെയ്യാര്‍ ഡാം രാജീവ്‌ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസില്‍ ദ്വിദിന ക്യാമ്പ്‌ സംഘടിപ്പിക്കും.

Ads by Google
Monday 08 Jul 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW