Saturday, August 17, 2019 Last Updated 23 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 12.52 AM

വൈദികരില്‍നിന്നു സ്വതന്ത്ര ആര്‍ച്ച്‌ ബിഷപ്പിനെ നിയമിക്കണമെന്ന്‌ അല്‍മായ പ്രതിനിധിയോഗം

uploads/news/2019/07/320248/k5.jpg

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ സത്യസന്ധവും സുതാര്യവുമായ നടത്തിപ്പ്‌ ഉറപ്പുവരുത്താന്‍ അതിരൂപത വൈദിക ഗണത്തില്‍പ്പെട്ട സ്വതന്ത്ര അധികാരമുള്ള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ആര്‍ച്ച്‌ബിഷപ്പിനെ നിയമിക്കണമെന്ന്‌ അല്‍മായ പ്രതിനിധിയോഗം.
അല്‍മായര്‍ക്ക്‌ അതിരൂപതയുടെ സ്‌ഥാവരജംഗമ വസ്‌തുക്കളുടെ ഭരണനിര്‍വഹണത്തിലും തീരുമാനമെടുക്കുന്ന സമിതികളിലും നിര്‍ണായക പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അതിരൂപതയെ വിഭജിക്കാനും ദുര്‍ബലപ്പെടുത്താനും നടത്തുന്ന ഗൂഢശ്രമങ്ങളെ ശക്‌തമായി എതിര്‍ക്കും. അതിരൂപതയുടെ സ്വത്ത്‌ വകകളുടെ ക്രയവിക്രയങ്ങളില്‍ സുതാര്യതവേണം. ഭീമമായ നഷ്‌ടമുണ്ടാക്കിയ വ്യക്‌തികളെ സഭാനിയമവും സിവില്‍ നിയമവും അനുസരിച്ച്‌ ശിക്ഷണ നടപടികള്‍ക്ക്‌ വിധേയരാക്കണമെന്നു പ്രതിനിധിയോഗം ആവശ്യമുന്നയിച്ചു.
അതിരൂപതയുടെ ഭൂമി കച്ചവട വിവാദം അന്വേഷിച്ച കമ്മിഷനുകളുടെ റിപ്പോര്‍ട്ടുകള്‍ എത്രയുംപെട്ടെന്ന്‌ പരസ്യപ്പെടുത്തണം. ധനനഷ്‌ടം പുറത്തുകൊണ്ടുവന്ന വൈദികരെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയാണെന്നും അതിനെ എതിര്‍ക്കുമെന്നും പ്രമേയം വ്യക്‌തമാക്കി.

Ads by Google
Monday 08 Jul 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW