Wednesday, August 21, 2019 Last Updated 18 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 12.43 AM

ഹോങ്കോങ്ങില്‍ പ്രതിഷേധം കടുത്തു

uploads/news/2019/07/320213/in2.jpg

ഹോങ്കോങ്‌: കുറ്റവാളികളെ കൈമാറാനുള്ള പുതിയ നിയമത്തിനെതിരേ ഹോങ്കോങ്ങില്‍ പ്രതിഷേധം കടുത്തു. ചൈനീസ്‌ വിനോദ സഞ്ചാരികള്‍ കൂടുതലായുള്ള സിം ഷാ സുയ്‌ മാളില്‍ ഇന്നലെ പ്രക്ഷോഭകര്‍ പ്രകടനം നടത്തി.
ഇവിടെനിന്നു ചൈനയിലേക്ക്‌ അതിവേഗ റെയില്‍ ഇടനാഴിയുണ്ട്‌. ചൈനയുടെ ഔദ്യോഗിക ഭാഷയായ മന്‍ഡാരിനില്‍ ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുകയെന്ന മുദ്രാവാക്യവും അവര്‍ ഉച്ചത്തില്‍ വിളിച്ചു.
ചൈനീസ്‌ വിനോദ സഞ്ചാരികള്‍ക്കു ഹോങ്കോങ്ങില്‍ പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളും ലഘുലേഖകളും വിതരണം ചെയ്‌തു. ഞങ്ങളുടെ ആവശ്യങ്ങള്‍ ബെയ്‌ജിങ്‌ വരെയെത്തുകയാണു ലക്ഷ്യമെന്നു പ്രക്ഷോഭകര്‍ വ്യക്‌തമാക്കി. ഹോങ്കോങ്ങിനു മാത്രമായി പ്രത്യേക അധികാരങ്ങള്‍ നല്‍കാനാകില്ലെന്ന്‌ സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ദിനപത്രത്തിലൂടെ ചൈന വ്യക്‌തമാക്കി. ഹോങ്കോങ്‌ ചൈനയുടെ അവിഭാജ്യ ഘടകമാണെന്നും അവര്‍ വ്യക്‌തമാക്കി.

Ads by Google
Monday 08 Jul 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW