Monday, August 26, 2019 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 12.43 AM

പാകിസ്‌താന്റെ 'ഭൂകമ്പ ദ്വീപ്‌' അപ്രത്യക്ഷമായി

uploads/news/2019/07/320212/in1.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താന്റെ ഭൂകമ്പ ദ്വീപ്‌ - സല്‍സലാ കോ അപ്രത്യക്ഷമായി. 2013 ല്‍ ഭൂകമ്പത്തെ തുടര്‍ന്നാണു ഗ്വാദര്‍ തീരത്തിനു സമീപം ദ്വീപ്‌ ഉയര്‍ന്നുവന്നത്‌. റിക്‌ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അന്ന്‌ 825 പേരാണു കൊല്ലപ്പെട്ടത്‌. കടലിനടിയിലെ ചെളിപര്‍വതം പൊട്ടിത്തെറിച്ചാണു ദ്വീപ്‌ രൂപപ്പെട്ടത്‌.
ദ്വീപിലെ വിള്ളലുകളില്‍നിന്ന്‌ എപ്പോഴും വാതകങ്ങള്‍ പുറത്തുവന്നിരുന്നു. ഇതു വിനോദസഞ്ചാര കേന്ദ്രമായി മാറുകയും ചെയ്‌തു. 65 അടി നീളവും 135 അടി വീതിയും സമുദ്ര നിരപ്പില്‍നിന്ന്‌ 295 അടി ഉയരവുമാണു ദ്വീപിനുണ്ടായിരുന്നത്‌. തിരമാലകളാണു "മണ്ണുമോഷ്‌ടിച്ചു" ദ്വീപിനെ ഇല്ലാതാക്കിയതെന്നു ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. ഭൂകമ്പങ്ങളെ തുടര്‍ന്നു കടലിന്റെ അടിത്തട്ടില്‍നിന്ന്‌ മിഥെയ്‌നും കാര്‍ബണ്‍ ഡയോക്‌സൈഡും പുറത്തുവരുന്നതാണു ചെളിപര്‍വതങ്ങള്‍ക്കു കാരണമാകുന്നത്‌. ഇവ ചെളിഇളക്കി ചെറുദ്വീപുകള്‍ക്കു രൂപം നല്‍കും.

Ads by Google
Monday 08 Jul 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW