Wednesday, August 21, 2019 Last Updated 9 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 07.52 PM

'കോണ്‍ഗ്രസ് നേതൃത്വം കോമയില്‍' ഒരു നേതാവ് കൂടി രാജിവച്ചു

Congress

ശ്രീനഗര്‍: രാജ്യമെങ്ങും കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിക്കുകൊണ്ടിരിക്കെ വീണ്ടും പാര്‍ട്ടിയില്‍ നിന്ന് രാജി. ജമ്മു കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഇക്ബാല്‍ മാലിക് രാജിവച്ചു. രാജ്യത്തെ കോണ്‍ഗ്രസ് നേതൃത്വം കോമയിലാണെന്ന് ആരോപിച്ചാണ് ഇക്ബാല്‍ രാജിവച്ചത്. ജമ്മു കശ്മീര്‍ പി.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗാമയിരുന്നു ഇക്ബാല്‍. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നതായി ഇക്ബാല്‍ തന്റെ രാജിക്കത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടി നേതൃത്വം കോമയിലാണെന്നും തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ആരുമില്ലെന്നും ഇക്ബാല്‍ രാജിക്കത്തില്‍ ആരോപിച്ചു. ജമ്മു കശ്മീര്‍ പി.സി.സി അധ്യക്ഷന്‍ ഗുലാം മുഹമ്മദ് മിര്‍നാണ് ഇക്ബാല്‍ രാജിക്കത്ത് നല്‍കിയത്.

ഒരു പതിറ്റാണ്ട് മുമ്പ് താന്‍ അംഗത്വം എടുക്കുമ്പോഴുണ്ടായിരുന്ന പാര്‍ട്ടിയല്ല ഇപ്പോഴത്തേതെന്ന് മാലിക് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്നാണ് താന്‍ രാജിവയ്ക്കുന്നതെന്നും സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ ലോബിയാണ് അതില്‍ പ്രധാനമെന്നും ഇക്ബാല്‍ മാലിക് ചൂണ്ടിക്കാട്ടി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടി സ്ഥാനത്ത് നിന്ന് ജ്യോതിരാധിത്യ സിന്ധ്യയും മുംബൈ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മിലിന്ദ് ദിയോറയും ഇന്ന് രാജിവച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW