Thursday, August 22, 2019 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 07.00 PM

രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന പരാതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ കേസെടുത്തു

Rahul Gandhi, Subramanyan Swamy

റായ്പൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിതെന്ന പരാതിയില്‍ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡ് പോലീസാണ് കേസെടുത്തത്. ഛത്തീസ്ഗഡിലെ ജഷ്പൂറ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ പവന്‍ അഗര്‍വാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പരാതിയില്‍ ശനിയാഴ്ച പത്തല്‍ഗാവ് പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ ഉപയോഗിക്കുന്ന ആളാണെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശത്തിനെതിരെയാണ് കേസ്. സുബ്രഹ്മണ്യന്‍ സ്വാമിക്ക് അത്തരം പരാമര്‍ശം നടത്താനുള്ള യാതൊരുവിധ അവകാശമോ അതിന് ഉപോല്‍ബലകമായ തെളിവുകളോ ഇല്ലെന്ന് പരാതിക്കാരനായ പവന്‍ അഗര്‍വാള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അവഹേളിക്കാന്‍ സുബ്രഹ്മണ്യന്‍ സ്വാമി ബോധപൂര്‍വം തെറ്റായ പരാമര്‍ശം നടത്തുകയായിരുന്നുവെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 505(2), 511 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന അസ്വീകാര്യവും അപലപനീയവുമാണെന്ന് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് വക്താവ് ശൈലേഷ് നിതിന്‍ ത്രിവേദി പറഞ്ഞു. പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും അപകീര്‍ത്തിയുണ്ടാക്കിയെന്നും ത്രിവേദി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW