Tuesday, August 20, 2019 Last Updated 59 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 06.07 PM

കാര്‍ പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി ഗേറ്റ് തുറന്ന് ഇടിച്ചു നിന്നു : ഞെട്ടല്‍ മാറാതെ വീട്ടുകാര്‍

Car, Accident

കാക്കനാട് : കാര്‍ പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി ഗേറ്റ് തുറന്ന് ഇടിച്ചു നിന്നു. പുറത്ത് ശബ്ദം കേട്ടാണ് വീട്ടുകാര്‍ വാതില്‍ തുറന്ന് നേക്കിയത്. നോക്കിയപ്പോള്‍ കാര്‍ തനിയെ നീങ്ങി റോഡിനപ്പുറത്തെത്തി സ്ലാബിലിടിച്ച് നിന്നു. ഇത് കണ്ട് വീട്ടുകാര്‍ ഞെട്ടി. വാഹനം മോഷ്ടിച്ചുകൊണ്ട് പോവുകയാണെന്ന് സംശയിച്ചാണ് വീട്ടുകാര്‍ ഓടി പുറത്തെത്തിയത്. എന്നാല്‍ വാഹനത്തില്‍ ആരും ഇല്ലായിരുന്നു.

ഉണിച്ചിറ സ്വദേശിയുടെ കാറിനാണ് അപകടം സംഭവിച്ചത്. ശനിയാഴിച്ച പുലര്‍ച്ചെയാണ് സംഭവം. നീങ്ങുന്നതിനിടെ കാറിന്റെ ഒരു വശം കത്തി നശിക്കകയം ചെയ്തു. ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നെങ്കിലും ഫലപ്രദമായില്ല.

പോര്‍ച്ചില്‍ നിന്നും ഇറക്കമായത്തിനാല്‍ കാര്‍ ഗേറ്റ് തുറന്ന് നീങ്ങുകയായിരുന്നു എന്നാണ് നിഗമനം. കാറിന്റെ സ്വച്ച് തകരാറാണെന്നും, ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാര്‍ തീപ്പിടിക്കാനുണ്ടായ കാരണമെന്നും ഉടമ പറഞ്ഞു. സംഭവര്‌രില്‍ പോലീസ് കേസെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW