Tuesday, August 20, 2019 Last Updated 30 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 03.54 PM

അഭ്യൂഹങ്ങള്‍ക്ക് വിരാമം: സ്വപ്‌ന ചൗധരി ബി.ജെ.പിയില്‍ ചേര്‍ന്നു

Swapna choudhary,  bjp

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഗായികയും നര്‍ത്തകിയുമായ സ്വപ്‌ന ചൗധരി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് മനോജ് തിവാരിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് സ്വപ്‌ന ബി.ജെ.പിയില്‍ ചേര്‍ന്നത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി റാംലാല്‍ എന്നിവരും സ്വപ്‌നയുടെ ബി.ജെ.പി പ്രവേശനത്തിന് സാക്ഷികളായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്വപ്‌നയുടെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനിടെ പ്രിയങ്കാഗാന്ധിയോടൊപ്പമുള്ള സ്വപ്‌നയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ താരം കോണ്‍ഗ്രസ്സില്‍ ചേരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

അതെസമയം ഇതിന് പിന്നാലെ അവര്‍ ബി.ജെ.പി നേതാവ് മനോജ് തിവാരിക്കൊപ്പം റോഡ് ഷോയിലും പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ പ്രചാരണ സമയത്ത് ഇവര്‍ ആര്‍ക്കാണ് പിന്തുണയെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല.

Ads by Google
Ads by Google
Loading...
TRENDING NOW