Thursday, August 22, 2019 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 03.51 PM

ബി.ജെ.പിയില്‍ ചേരുമെന്ന് കര്‍ണാടകയില്‍ രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എ പ്രതാപ ഗൗഡ

Congress MLA

ബംഗളുരു: ബി.ജെ.പിയില്‍ ചേരുമെന്ന് കര്‍ണാടകയില്‍ രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എ പ്രതാപ ഗൗഡ. ബി.ജെ.പി ടിക്കറ്റില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ചയാണ് പ്രതാപ് ഗൗഡ ഉള്‍പ്പെടെയുള്ള 12 എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. നേരത്തെ രണ്ട് പേര്‍ രാജിവച്ചിരുന്നു. ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് രാജിവച്ചത്.

അതിനിടെ അട്ടിമറി നീക്കത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ പത്ത് പേരെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് മുംബൈയിലേക്ക് മാറ്റിയത്. ബി.ജെ.പി എം.എല്‍.എമാരായ അശ്വത് നാരായണന്‍, അരവിന്ദ് ലിംബാവലി എന്നിവരും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW