Friday, August 23, 2019 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 03.22 PM

നീരവ് മോദിക്ക് ശേഷം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പാ തട്ടിപ്പ്:ഇത്തവണ നഷ്ടപ്പെട്ടത് 3,800 കോടി രൂപ

Punjab National Bank , Nirav modi

മുംബൈ: നീരവ് മോദിയ്ക്കു ശേഷം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പാത്തട്ടിപ്പ്. 3.800 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നിന്നും പുറത്തുവരുന്ന വിവരം. ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. ഫണ്ട് വകമാറഅറിയെന്ന ആരോപണമാണ് പ്രധാനമായും നിലനില്‍ക്കുന്നത്. ഇതിന്റെ ഫോറന്‍സിക് ഓഡിറ്റ് നടത്തി ഫെഡറല്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തട്ടിപ്പ് ഏതുകാലത്താണ് നടന്നതെന്നു ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

കമ്പനി അക്കൗണ്ട് ബുക്കുകള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അടങ്ങിയ കര്‍സോര്‍ഷ്യത്തെ കബളിപ്പിച്ചത്. രാജ്യത്തെ കടക്കെണിയില്‍പ്പെട്ട കമ്പനികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭൂഷണ്‍ പവര്‍ അന്‍ഡ് സ്റ്റീല്‍. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസ്സാക്കി നിയമത്തിനു കീഴില്‍ റിസര്‍വ് ബാങ്ക് നചപടി സ്വീകരിച്ചിരുന്ന 12 കമ്പനികളില്‍ ഒന്നാം സ്ഥാനത്താണിണ്.

നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിരൂപയുടെ തട്ടിപ്പ് നടത്തി വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ടത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ലണ്ടനിലേക്ക് കടന്ന നീരവ് മോദി, നഗരത്തില്‍ യാതൊരു നിയമ തടസ്സങ്ങലുമില്ലാതെ ആഢംബര ജീവിതം നയിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW