Monday, August 19, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 11.44 AM

യുവാവുമായി മകള്‍ക്ക് പ്രണയം; ഒമ്പതാം ക്ലാസുകാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി; മൃതദേഹം ബാഗിലാക്കി നദിയില്‍ തള്ളി

Couple kills teenage daughter

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. പ്രണയബന്ധത്തില്‍ നിന്നും പിന്മാറാന്‍ പറഞ്ഞിട്ട് അനുസിക്കാഞ്ഞതിനെ തുടര്‍ന്ന് പതിനാറു വയസുള്ള മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ മാല്‍ഡയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കൊലപ്പെടുത്തിയ ശേഷമ മകളുടെ മൃതദേഹം മാതാപിതാക്കള്‍ ഗംഗ നദിയില്‍ തള്ളുകയും ചെയ്തു.

വെള്ളിയാഴ്ച മഹേന്ദ്രതൊല വില്ലേജിലാണ് സംഭവം ഉണ്ടായത്. ധിരെന്‍ മൊണ്ടാല്‍ ഭാര്യ സുമതി മൊണ്ടാല്‍ എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ഇവരുടെ മകള്‍ക്ക് പ്രദേശത്തുള്ള യുവാവായ അചിന്ത്യ മൊണ്ടാലുമായി പ്രണയബന്ധമുണ്ടായിരുന്നു. എന്നാല്‍ അചിന്ത്യയും മകളും തമ്മിലുള്ള പ്രണയബന്ധം മാതാപിതാക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരിയായ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം ബാഗിനുള്ളിലാക്കി ഗംഗ നദിയില്‍ ഉപേക്ഷിച്ചു.

നദിയില്‍ തള്ളിയ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്.

Ads by Google
Ads by Google
Loading...
TRENDING NOW