Wednesday, August 14, 2019 Last Updated 11 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 10.14 AM

ക്ഷേത്രത്തിലെ നാല് തൂണുകളില്‍ ഒരെണ്ണം പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നു, നാലാമത്തെ തൂണും പൊട്ടിയാല്‍ ലോകം അവസാനിക്കും; ഭക്തരുടെ വിശ്വാസം

kedareswara temple

മഹാരാഷ്ട്രയിലെ കേദാരേശ്വര്‍ ക്ഷേത്രത്തില്‍ ലോകാവസാനവുമായി ബന്ധപ്പെട്ട് ഒരു വിശ്വാസമുണ്ട്. ഹരിശ്ചന്ദ്രേശ്വര്‍ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് കേദാരേശ്വര്‍ ഗുഹാക്ഷേത്രം. പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. വലിയൊരു ഗുഹയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗത്തിനു ചുറ്റുമായി നാലു തൂണുകളാണുള്ളത്. ഇതില്‍ മൂന്ന് തൂണുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും ബാക്കി രണ്ടെണ്ണം പാതിയും അടര്‍ന്ന നിലയിലാണ്.

പ്രാദേശികമായ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ നാലാമത്തെ തൂണ്‍ പൊട്ടുമ്പോള്‍ ലോകം അവസാനിക്കും എന്നതാണ്. ഇതിനു ശാസ്ത്രീയമായ യാതൊരു വിശദീകരണങ്ങളും നല്കാനില്ലെങ്കിലും ഗ്രാമീണര്‍ ഇങ്ങനെയാണ് വിശ്വസിക്കുന്നത്. സത്യയുഗം, ത്രേതയുഗം, ദ്വാപരയുഗം എന്നീമൂന്നു യുഗങ്ങളിലും ഓരോ തൂണുകള്‍ വീതം നശിപ്പിക്കപ്പെട്ടു എന്നും നാലാമത്തെ യുഗമായ കലിയുഗത്തില്‍ അവസാനത്തെ തൂണും നിലംപതിക്കുമെന്നും അന്ന് ലോകം അവസാനിക്കുമെന്നുമാണ് വിശ്വാസം. കല്ലില്‍ തീര്‍ത്ത പീഠത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശിവലിംഗത്തിന് അഞ്ചടിയാണ് ഉയരം.

അരയ്‌ക്കൊപ്പം വെള്ളത്തില്‍ കിടക്കുന്ന ഇവിടെ എത്തിച്ചേരുക എന്നത് ഏറെ ശ്രമകരമായ പണിയാണ്. സാധാരണ സമയങ്ങളില്‍ ഐസിനേക്കാളും തണുത്ത വെള്ളമാണ് ഇവിടെയുള്ളത്. മഴക്കാലങ്ങളില്‍ ഇവിടേക്കുള്ള വഴികളിലൂടെ വന്‍ അരുവികള്‍ ഒഴുകുന്നതിനാല്‍ ഒരു തരത്തിലും ഇവിടെ എത്താന്‍ സാധിക്കില്ല. താനെ, പൂനെ, അഹമ്മദ് നഗര്‍ എന്നീ ജില്ലകളുടെ അതിര്‍ത്തിയിലായാണ് ഹരിശ്ചന്ദ്രേശ്വര്‍ സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വഴികള്‍ ഈ കോട്ടയിലേക്കെത്താന്‍ ഉണ്ടെങ്കിലും മുംബൈയില്‍ നിന്നും കല്യാണ്‍ഖുബി ഫട്ടഖിരേശ്വര്‍ വഴി എത്തുന്നതാണ് ഏറ്റവും നല്ലത്.

Ads by Google
Ads by Google
Loading...
TRENDING NOW