Thursday, August 22, 2019 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 02.07 AM

പ്ലസ്‌വണ്‍ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ്‌ വണ്‍ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. ഇതുവരെയും അലോട്ട്‌മെന്റ്‌ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ഉറപ്പാക്കുന്നതിനായി വര്‍ധിപ്പിച്ച 10 ശതമാനം അധിക സീറ്റും ഉള്‍പ്പടെ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ 19,557 അപേക്ഷകള്‍ ലഭിച്ചു. സ്‌കൂളില്‍നിന്നു വെരിഫിക്കേഷന്‍ നടത്താത്ത അപേക്ഷകള്‍ അലോട്ട്‌മെന്റിനു പരിഗണിച്ചിട്ടില്ല. സംവരണതത്വം അനുസരിച്ചു നിലവിലുണ്ടായിരുന്ന ഒഴിവ്‌ ജില്ല ഒരു യൂണിറ്റായി പരിഗണിച്ച്‌ വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ്‌ അലോട്ട്‌മെന്റ്‌ പരിഗണിച്ചിട്ടുള്ളത്‌. സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ ഫലം അഡ്‌മിഷന്‍ വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ്‌ ലഭിക്കുന്നവര്‍ ഈ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ്‌ ലഭിച്ച സ്‌കൂളില്‍ ജൂലൈ എട്ടിനു രാവിലെ പത്തു മുതല്‍ ഒന്‍പതിനു വൈകിട്ടു നാലിനു മുമ്പായി സ്‌ഥിരപ്രവേശനം നേടണം.

Ads by Google
Sunday 07 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW