Tuesday, August 20, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 02.07 AM

കിന്‍ഫ്രയില്‍ കണ്‍സള്‍ട്ടന്റ്‌

കേരള ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷനില്‍ സിവില്‍, ഇലക്‌ട്രിക്കല്‍ വിഭാഗങ്ങളില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു.

സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ (സിവില്‍):
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. എം.എസ്‌. ഓഫീസ്‌, ഓട്ടോ കാഡ്‌ എന്നിവയില്‍ അറിവ്‌ അഭിലഷണീയം. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന്‌ വിരമിച്ചവര്‍ക്കും 25 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 65 വയസ്‌. ശമ്പളം: 60,000 രൂപ.

കണ്‍സള്‍ട്ടന്റ്‌ (ഇലക്‌ട്രിക്കല്‍)
യോഗ്യത: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന്‌ വിരമിച്ചവര്‍ക്കും 25 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 65 വയസ്‌. ശമ്പളം: 40,000 രൂപ. www.kinfra.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ ഹാര്‍ഡ്‌ കോപ്പി സ്സനു Managing Director, kerala Inudstrial Infrastructure Devolopment Corporation (KINFRA), KINFRA House, 31/2312, Sasthamangalam എന്ന വിലാസത്തില്‍ അയയ്‌ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10.

Ads by Google
Sunday 07 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW