Tuesday, August 20, 2019 Last Updated 21 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 02.04 AM

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍: ഭരണങ്ങാനത്ത്‌ ഒരുക്കം തുടങ്ങി

uploads/news/2019/07/320135/re2.jpg

ഭരണങ്ങാനം: ഭാരത സഭയിലെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‌ ഭരണങ്ങാനത്ത്‌ ഒരുക്കങ്ങള്‍ തുടങ്ങി. സര്‍ക്കാര്‍ തലത്തിലുളള ക്രമീകരണങ്ങള്‍ക്കായി പത്തിനു രാവിലെ പതിനൊന്നിന്‌ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ ഉദ്യോഗസ്‌ഥതല യോഗം പാലാ ആര്‍.ഡി.ഒ വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. 19 മുതല്‍ 28 വരെയാണ്‌ തിരുനാള്‍. 19-ന്‌ രാവിലെ 10.45-ന്‌ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൊടിയേറ്റ്‌ നിര്‍വഹിക്കും. തുടര്‍ന്നു 11നു പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഫാ. തോമസ്‌ വാലുമ്മേല്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിക്കും. 20-ന്‌ പുലര്‍ച്ചെ 5.15-ന്‌ ഫാ. ജോസ്‌ മഠത്തിക്കുന്നേല്‍, രാവിലെ 6.30-ന്‌ ഫാ. മാത്യു മുളങ്ങാശേരില്‍, 8.30-ന്‌ ഫാ. ജോസ്‌ അഞ്ചേരില്‍, 11നു ബിഷപ്‌ ജോസഫ്‌ കരിയില്‍, ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഫാ. ആന്റണി വെച്ചൂര്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിക്കും.
21-ന്‌ പതിനൊന്നിന്‌ സാഗര്‍ രൂപതാ മെത്രാന്‍ മാര്‍ ജെയിംസ്‌ അത്തിക്കളം കുര്‍ബാന അര്‍പ്പിക്കും. അഞ്ചിന്‌ പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.
22 മുതല്‍ 26 വരെ രാവിലെ 11നു യഥാക്രമം കൂരിയാ മെത്രാന്‍ മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍, താമരശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍, കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍, സത്‌നാ രൂപതാ മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയകിഴക്കേല്‍ , കാഞ്ഞിരപ്പിളളി സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍ എന്നിവര്‍ ദിവ്യബലി അര്‍പ്പിക്കും.
27-ന്‌ ഫാ. അബ്രാഹം തകടിയേല്‍, ഫാ.ഡോ. ജോസഫ്‌ മുത്തനാട്ട്‌, ഫാ. ജോര്‍ജ്‌ അമ്പഴത്തിനാല്‍, ഫാ. ബിജു മൂലക്കര എന്നിവര്‍ ദിവ്യബലി അര്‍പ്പിക്കും. 11നു സാമുവല്‍ മാര്‍ ഐറേനിയോസ്‌ , അഞ്ചിന്‌ കോട്ടയം ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
പ്രധാന തിരുനാള്‍ ദിനമായ 28-ന്‌ പുലര്‍ച്ചെ 4.45-ന്‌ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം റെക്‌ടര്‍ ഡോ.ഫാ. ജോസ്‌ വളേളാംപുരയിടത്തിലും രാവിലെ ആറിന്‌ ദീപിക മാനേജിങ്‌ ഡയറക്‌ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 7.15-ന്‌ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പാലാ രൂപതാ മുന്‍ മെത്രാന്‍ മാര്‍ ജോസഫ്‌ പളളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 7.30-ന്‌ ഇടവക ദേവാലയത്തില്‍ പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കനും 8.15-ന്‌ പാലാ രൂപത ചാന്‍സിലര്‍ ഡോ.ഫാ. ജോസ്‌ കാക്കല്ലിലും, 9.15-ന്‌ ഫാ. ജോസഫ്‌ തോലാനിക്കലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പത്തിന്‌ ഇടവക ദേവാലയത്തില്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തിരുനാള്‍ റാസയും സന്ദേശവും നല്‍കും.
ഉച്ചയ്‌ക്ക്‌ പന്ത്രണ്ടിന്‌ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിന്‌ ഫാ. തോമസ്‌ ഓലിക്കല്‍, ഫാ. സ്‌കറിയ വേകത്താനം, ഫാ. അലക്‌സാണ്ടര്‍ പൈകട എന്നിവര്‍ കാര്‍മികത്വം വഹിക്കും.
2.30-ന്‌ വിശുദ്ധ കുര്‍ബാന ഡോ.ഫാ. മാണി പുതിയിടം, പാലാ രൂപതാ വികാരി ജനറാള്‍മാരായ ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ വൈകുന്നേരം 3.30-നും, ഡോ.ഫാ. സെബാസ്‌റ്റ്യന്‍ വേത്താനത്ത്‌ 4.30-നും, ഡോ.ഫാ. ജോസഫ്‌ കുഴിഞ്ഞാലില്‍ 5.30-നും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും

Ads by Google
Sunday 07 Jul 2019 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW