Wednesday, August 14, 2019 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 05.36 PM

മഹല്ല് സെക്രട്ടറിക്കെതിരെ പരാതി നൽകിയതിന് പ്രതികാരം: മകളുടെ വിവാഹം നടത്താൻ അനുമതി നൽകിയില്ല, ആരോപണവുമായി പിതാവ്

Father, Marriage, Complaint

ചങ്ങരംകുളം : മഹല്ല് സെക്രട്ടറിയെ പരാതി നൽകിയതിന്റെ പേരിൽ മകളുടെ വിവാഹം നടത്താൻ അനുവദിക്കുന്നില്ല എന്ന് പിതാവ് പരാതി നൽകി. ചങ്ങരംകുളം സ്വദേശി സിദ്ദിഖാണ് പൂക്കറത്തറ മഹല്ല് സെക്രട്ടറി മകളുടെ നിക്കാഹ് നടത്തുന്നതിന് ആവശ്യമായ അനുമതി നല്‍കുന്നില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മകളുടെ വിവാഹം ജൂലൈ ആറിനാണ് നിശ്ചയിച്ചിരുന്നത്. സമൂഹ വിവാഹത്തിൽ ഉൾപ്പെടുത്തിയാണ് നികാഹ് നിശ്ചയിച്ചിരുന്നത്. നികാഹിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ജൂലൈ നാലിന് വിവാഹം നടക്കില്ലന്ന് പിലാക്കല്‍ മഹല്ല് കമ്മിറ്റിയില്‍ നിന്ന് ഒരാള്‍ തന്നെ അറിയിക്കുകയായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു.

വിവാഹം നടത്താൻ സമ്മതിക്കാത്തതിന്റെ കാരണം അവർ പറഞ്ഞത് കമ്മിറ്റിക്ക് എതിരായി പരാതി നല്‍കിയിട്ടുണ്ടെന്നാണ് പൂക്കറത്തറ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പിലാക്കല്‍ കമ്മിറ്റിയിലേക്ക് സിദ്ദിഖിന്‍റെ മകളുടെ വിവാഹത്തിന് ധനസഹായം നല്‍കരുതെന്നറിയിച്ച് അറിയിപ്പ് കിട്ടിയതായി മഹല്ലില്‍ നിന്ന് വന്നയാള്‍ പറഞ്ഞതായും സിദ്ദിഖ് പറഞ്ഞു.

മൂത്തമകളുടെ വിവാഹത്തിന് ശേഷം പൂക്കറത്തറ മഹല്ല് കമ്മിറ്റി സെക്രട്ടറി തനിക്കും കുടുംബത്തിനും എതിരെ മോശമായ രീതിയിൽ സംസാരിച്ചതിന് സിദ്ധിഖ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മഹല്ല് കമ്മിറ്റി തനിക്കെതിരെ തിരിഞ്ഞതെന്നും സിദ്ദിഖ് ആരോപിച്ചു.ആറ് മാസങ്ങൾക്ക് മുന്നേ ആണ് ഈ സംഭവം നടക്കുന്നത്. പോലീസിൽ നൽകിയ പരാതി പിൻവലിച്ചെങ്കിൽ മാത്രമേ മകളുടെ വിവാഹം നടത്താൻ അനുമതി നല്‍കുവെന്നാണ് സെക്രട്ടറി അറിയിച്ചതെന്നും സിദ്ദിഖ് വ്യക്തമാക്കി.

വിവാഹം മഹല്ലില്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യമായ പണം അടച്ച രസീത് കൈപ്പറ്റി ദിവസങ്ങള്‍ കഴിഞ്ഞശേഷമാണ്, ഇങ്ങനെയൊരു കാര്യവുമായി രംഗത്ത് വന്നത്. അനുമതി ലഭിക്കാത്തതിനാൽ മകളുടെ വിവാഹം മറ്റൊരു സ്ഥലത്ത് വെച്ച് നടത്തേണ്ടതായി വന്നുവെന്നും സിദ്ധിഖ് പറഞ്ഞു. എന്നാല്‍ സിദ്ദിഖിന്‍റെ പരാതിയില്‍ കമ്മിറ്റി അംഗങ്ങളെ വിളിച്ച് വിവരം തിരക്കിയതാണെന്നും കേസ് തീര്‍പ്പാക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW