Thursday, August 22, 2019 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 03.57 PM

ബീഹാര്‍ ഉപമുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചു

Rahul Gandhi , Sushil Modi

പാറ്റ്‌ന: ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചു. എല്ലാ കള്ളന്‍മാര്‍ക്കും മോഡിയെന്നാണ് പേരെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് സുശീല്‍ മോഡി മാനനഷ്ടക്കേസ് നല്‍കിയത്. 10,000 രൂപയുടെ രണ്ട് ബോണ്ടിലാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

കേസിന്റെ നടപടികളുമായി ബന്ധപ്പെട്ട് രാഹുല്‍ ബീഹാറില്‍ എത്തിയിരുന്നു. മോഡിക്കെതിരെ നില്‍ക്കുന്ന എല്ലാവരും ആക്രമിക്കപ്പെടുകയും അവര്‍ക്കെതിരെ കേസുകള്‍ ചുമത്തപ്പെടുകയുമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഭരണഘടന സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്നും പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പാറ്റ്‌ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് സുശീല്‍ മോഡി പരാതി നല്‍കിയിരുന്നത്. മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ പരാമര്‍ശം നടത്തിയത്. എപ്രില്‍ 13ന് നടത്തിയ റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വേദനിപ്പിച്ചുവെന്നും താനടക്കം മോഡി എന്ന പേരുകാരായ എല്ലാവര്‍ക്കും പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്നും സുശീല്‍ മോഡി പറഞ്ഞു. നീരവ് മോഡിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW